×

‘ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍, വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മിടുക്ക്’ : കെ സുരേന്ദ്രന്‍

കോഴിക്കോട് : വോട്ടര്‍മാര്‍ക്ക് നന്ദി പറയാന്‍ വയനാട്ടിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി റോഡ്‌ഷോക്കിടെ ചായക്കടയില്‍ ചായകുടിക്കാനെത്തിയത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. ഇതിനെ വിമര്‍ശിച്ച്‌ ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്തെത്തി. രാഹുല്‍ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നതെന്ന് സുരേന്ദ്രന്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു.

മോദി അധികാരത്തിലെത്തിയതിന്റേയും രാഹുല്‍ പാളീസായതിന്റേയും ചെരുക്ക് ഇവര്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ല. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍, വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവര്‍ത്തകന്റെ മിടുക്കെന്നും സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം :

രാഹുല്‍ ഗാന്ധി ചായക്കടയിലേക്ക് ഓടിക്കയറിയെന്ന് ആവേശത്തോടെ റിപ്പോര്‍ട്ട് ചെയ്യുന്ന മാധ്യമങ്ങള്‍ ഒരു തരം അടിമ മനോഭാവമാണ് പ്രകടിപ്പിക്കുന്നത്. പ്രിയങ്കയെ കണ്ടപ്പോള്‍ സിന്ധുവിനും പ്രശാന്തിനും ഉണ്ടായ ഭാവപ്പകര്‍ച്ചയുടെ മറ്റൊരു രൂപാന്തരം. സത്യത്തില്‍ മോദി അധികാരത്തിലെത്തിയതിന്റേയും രാഹുല്‍ പാളീസായതിന്റേയും ചെരുക്ക് ഇവര്‍ക്ക് ഇനിയും തീര്‍ന്നിട്ടില്ല. ചായക്കടക്കാരന്റെ മകന്റെ ജീവിതാനുഭവങ്ങള്‍ ക്യാമറകള്‍ക്കുമുന്നില്‍ വല്ലപ്പോഴും ചായ കുടിക്കുന്നവനുണ്ടാവില്ലെന്ന് തിരിച്ചറിയുന്നതിലാണ് മാധ്യമപ്രവര്‍ത്തകന്റെ മിടുക്ക്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top