×

വ്യാജ പട്ടയം റദ്ദാക്കല്‍ – ഹൈക്കോടതി ഉത്തരവ് ദേവികുളം ആര്‍ഡിഒ നടപ്പാക്കുന്നില്ലെന്ന് പരാതി

സിറ്റിംഗില്‍ കൃത്രിമ പ്രമാണങ്ങള്‍ ഹാജരാക്കാന്‍ ഗൂഢ നീക്കം

കേരള ലാന്‍ഡ് അസൈന്‍മെന്റ് ആക്ട് 1960 ലെ പട്ടയം നല്‍കുന്നതിനുള്ള എല്ലാ ചട്ടങ്ങളും ലംഘിച്ചുകൊണ്ട് വ്യാജ പട്ടയങ്ങള്‍ കരസ്ഥമാക്കിയവരെ ആര്‍ഡിഒ ഓഫീസിലെ ചില ജീവനക്കാര്‍ സംരക്ഷിക്കുന്നതായി പരാതി. ആര്‍ഡിഒയുടെ ഗൗരവ ശ്രദ്ധയില്‍ ഈ ഉത്തരവ് എത്തിക്കാതിരിക്കാന്‍ ചിലര്‍ ഗൂഢ നീക്കം നടത്തുന്നതായി പരാതി.

കേസിലെ ചില ഫയലുകള്‍ ആര്‍ഡിഒയുടെ പരിശോധനയ്ക്ക് എത്തിക്കാതെ ചില ജീവനക്കാര്‍ ആ ഫയലുകള്‍ മാറ്റുന്നതായി പരാതി. ഭരണ കക്ഷി നേതാവിന്റെ പേരിലുള്ള 45 കോടി മതിപ്പ് വിലയുള്ള ഒന്നര ഏക്കര്‍ ഭൂമി സംബന്ധിച്ചാണ് കോടതിയ്ക്ക് മുമ്പിലുള്ള വിഷയം. ജൂണ്‍ 13,14,15 തീയതികളില്‍ ടി സ്ഥലം സംബന്ധിച്ചുള്ള എല്ലാ ഉടമസ്ഥാവകാശ രേഖകളും മുമ്പില്‍ എത്തിക്കാന്‍ കക്ഷികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

കെഡി എച്ച് വില്ലേജില്‍ ആയിരക്കണക്കിന് പ്രദേശവാസികള്‍ക്ക് പതിറ്റാണ്ടുകളായി വീട് പണിയുന്നതിന് പോലും അഞ്ച് സെന്റ് സ്ഥലത്തിന് കാത്തിരിക്കുമ്പോഴാണ് വ്യാജ പട്ടയത്തിലൂടെ ഒന്നര ഏക്കര്‍ ഭൂമി തട്ടിയെടുത്തതെന്ന് ആരോപണമുണ്ട്. പട്ടയം ലഭിച്ച ആളുകള്‍ അറിയാതെ ഒരു രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് വെള്ള പേപ്പറില്‍ വ്യാജ വില്‍പ്പന കരാര്‍ ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്തിരിക്കുന്നത്.

15 പേര്‍ക്ക് ലഭിച്ച പട്ടയങ്ങള്‍ തന്റെ പേരിലാക്കുകയാണ് ഭരണകക്ഷിയിലെ ഒരു ഉന്നത നേതാവ് ചെയ്തിരിക്കുന്നത്. കെഡിഎച്ച് വില്ലേജില്‍ വ്യാജ പട്ടയം ഉപയോഗിച്ചാണ് ഇവര്‍ ഭൂമി സ്വന്തമാക്കിയതെന്ന് പറയപ്പെടുന്നു. ഇവര്‍ക്ക് കൊട്ടക്കമ്പൂരിളില്‍ ഏക്കര്‍ കണക്കിന് ഭൂമി ഇവരുടെ കൈവശത്തിലാണെന്നും പരാതികളുണ്ട്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ തഹസില്‍ദാര്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഈ ഭൂമി വ്യാജ പട്ടയത്തിലൂടെ സമ്പാദിച്ചതാണെന്ന് പ്രതിപാദിച്ചിട്ടുണ്ടെന്ന് ഹൈക്കോടതിയില്‍ കൊടുത്ത സത്യവാങ്ങ്മൂലത്തില്‍ പറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top