×

ബ്രണ്ണന്‍ കോളജില്‍ നിന്ന് മുഖ്യമന്ത്രി, ഇപ്പോള്‍ കേന്ദ്രമന്ത്രിയും -മുരളിക്കും ജയശ്രീക്കും സ്വന്തമായി കുട്ടികള്‍പോലുമില്ല- ഇതാണ് അണികളുടെ മുരളിയേട്ടന്‍

 ബിവിപിയിലൂടെ തുടക്കം, ആര്‍എസ്‌എസിലൂടെ വളര്‍ച്ച, ഒന്നിമല്ലാതിരുന്ന പാര്‍ട്ടിയെ മുക്കിനും മൂലയ്ക്കും ബൂത്തു കമ്മിറ്റികളുള്ള പ്രധാന ശക്തിയാക്കാന്‍ നിയോഗം, ഇപ്പോള്‍ കേന്ദ്രമന്ത്രി പദവി; ചുരുക്കി പറഞ്ഞാല്‍ ഇതാണ് വി മുരളീധരന്‍. 13 വര്‍ഷം ആര്‍എസ്‌എസ് പ്രചാരകനായിരുന്നതിന്റെ പ്രവര്‍ത്തന പരിചയവും കൊണ്ടാണ് കേരള രാഷ്ട്രീയത്തില്‍ പയറ്റാന്‍ മുരളീധരന്‍ രംഗത്തിറങ്ങുന്നത്.

തലശേരി സ്വദേശിയായ മുരളീധരന്‍ സജീവ കോണ്‍ഗ്രസ് കുടുംബത്തിലാണ് ജനിച്ചത്. എബിവിപി തലശേരി താലൂക്ക് സെക്രട്ടറിയായി തുടക്കം. കണ്ണൂര്‍ ജില്ലാ പ്രമുഖ്, സംസ്ഥാന സെക്രട്ടറി എന്നീ പദവികള്‍ വഹിച്ചു. ബ്രണ്ണന്‍ കോളജില്‍ നിന്ന് ബിഎ ഇംഗ്ലിഷ് ലിറ്ററേച്ചര്‍ പഠനം പൂര്‍ത്തിയാക്കിയപ്പോള്‍ കണ്ണൂര്‍ ജില്ലാ വ്യവസായ കേന്ദ്രത്തില്‍ പിഎസ്സി നിയമനം ലഭിച്ചു.എബിവിപിയുടെ ഉത്തരമേഖല ചുമതല ലഭിച്ചതോടെ സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചു മുഴുവന്‍ സമയ പാര്‍ട്ടി പ്രവര്‍ത്തകനായി. എബിവിപിയുടെ ദേശീയ സെക്രട്ടറിയായി അഞ്ചു കൊല്ലം മുംബൈയില്‍ പ്രവര്‍ത്തിച്ചു.പാര്‍ട്ടി അധ്യക്ഷപദവിയിലെത്തിയ മുരളീധരന്‍ മികച്ച സംഘാടകനെന്ന പ്രശംസ പിടിച്ചുപറ്റിയതോടെ ദേശീയ നേതാക്കളുടെ കണ്ണിലുണ്ണിയായി.

കാസര്‍കോടു മുതല്‍ തിരുവനന്തപുരം വരെ 45 ദിവസം കാല്‍നട യാത്ര നടത്തി ബിജെപിക്കു ബൂത്ത് കമ്മിറ്റി ഉണ്ടാക്കി. സംസ്ഥാന അധ്യക്ഷ സ്ഥാനമൊഴിയുമ്ബോഴേക്കും സംസ്ഥാന ബിജെപിയില്‍ അനിഷേധ്യ നേതാവായി വളര്‍ന്നിരുന്നു. മഹാരാഷ്ട്രയില്‍ നിന്നും രാജ്യസഭയിലെത്തുന്നത് 2018ല്‍. ചേളന്നൂര്‍ എസ്‌എന്‍ കോളജ് അധ്യാപിക ഡോ. കെ.എസ്. ജയശ്രീയാണ് ഭാര്യ.

വി മുരളീധരന്‍ നരേന്ദ്രമോദി സര്‍ക്കാരില്‍ മന്ത്രിയാകുമെന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ പ്രതികരിച്ച്‌ ഭാര്യ ജയശ്രീ. കേരളത്തിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ വിജയമാണ് മുരളീധരന്റെ മന്ത്രിസ്ഥാനമെന്ന് ജയശ്രീ പറഞ്ഞു. മന്ത്രിസ്ഥാനം ഉണ്ടെന്ന് കേന്ദ്രത്തില്‍ നിന്ന് വിളിച്ചറിയിച്ചതായി മുരളീധരന്‍ അറിയിച്ചുവെന്നും ജയശ്രീ പറഞ്ഞു.

തീരുമാനത്തില്‍ സന്തോഷമുണ്ടെന്നും ഡല്‍ഹിയിലേക്ക് പോകുന്ന കാര്യം പിന്നീട് ആലോചിക്കും. സ്വന്തമായി കുഞ്ഞുങ്ങള്‍ പോലും വേണ്ടെന്ന് തീരുമാനിച്ച്‌ പൊതുരംഗത്ത് ഇറങ്ങിയവരാണ് താനും മുരളീധരനും. സ്ത്രീ ചേദന എന്ന സംഘടന രൂപീകരിച്ചാണ് താന്‍ പൊതു രംഗത്ത് പ്രവര്‍ത്തിക്കുന്നതെന്നും ജയശ്രീ കൂട്ടിച്ചേര്‍ത്തു.

അതേസമയം കേരളത്തിലെ ജനങ്ങള്‍ക്ക് കിട്ടിയ അംഗീകരമാണ് തന്റെ മന്ത്രി സ്ഥാനമെന്ന് വി മുരളീധരന്‍ ദില്ലിയില്‍ നിന്ന് പ്രതികരിച്ചു. നരേന്ദ്രമോദി എന്ന പ്രധാനമന്ത്രിയെ പിന്തുണക്കാന്‍ ആരെയും തെരഞ്ഞെടുത്തില്ലെങ്കിലും കേരളത്തിലെ ജനങ്ങളെ മോദി കൈവിടില്ല. ഇതിന്റെ സൂചനയായാണ് മോദി ടീമിന്റെ ഭാഗമാകാന്‍ ക്ഷണിച്ചിരിക്കുന്നതെന്നാണ് താന്‍ മനസ്സിലാക്കുന്നതെന്നും വി മുരളീധരന്‍ പറഞ്ഞു.

ഉത്തരവാദിത്വം അതിന് അര്‍ഹിക്കുനന് ഗൗരവത്തോടെ നിറവേറ്റാനുള്ള പരിശ്രമമാണ് തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുക എന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ ബിജെപി വലിയ മുന്നേറ്റം കൈവരിച്ചു. സംസ്ഥാനങ്ങളുടെ ഉയര്‍ച്ചയ്ക്കുവേണ്ടിയുള്ള ഒരു സര്‍ക്കാര്‍ രൂപീകരിക്കുന്നു. അത്തരത്തിലാണ് കേരളത്തില്‍നിന്നുള്ള ഒരു പ്രതിനിധിയെ തെര!ഞ്ഞെടുത്തിനെ കാണുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്ത  പിണറായി വിജയനെതിരെ

വി മുരളീധരന്‍.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാത്ത കേള മുഖ്യമന്ത്രി പിണറായി വിജയനെതിരെ നിയുക്ത കേന്ദ്രസഹമന്ത്രി വി മുരളീധരന്‍. ജനാധിപത്യത്തില്‍ എല്ലാവരും കാണിക്കേണ്ട ചില മര്യാദകള്‍ ഉണ്ട്. രാഷ്ട്രീയമായിട്ടുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ വിവിധ പാര്‍ട്ടിയിലുള്ള ആളുകള്‍ തമ്മിലുണ്ടാകും. അതൊക്കെ ഉള്ളപ്പോള്‍ തന്നെ ജനാധിപത്യപരമായ മര്യാദകള്‍ പാലിച്ചുകൊണ്ടുപോകുക എന്നുള്ളതാണ് സാംസ്‌കാരികപരമായ ഔന്നിത്യം കാണിക്കുന്നവര്‍ ചെയ്തുപോന്നിട്ടുള്ളത്. നിര്‍ഭാഗ്യവശാല്‍ കേരളത്തിന്റെ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല. മുഖ്യമന്ത്രിയുടെ നിലപാട് കേരളത്തിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അപമാനകരമാണെന്ന് വി മുരളീധരന്‍ പറഞ്ഞു.

പാര്‍ട്ടി ഏല്‍പ്പിച്ച ദൗത്യം ആത്മാര്‍ത്ഥമായി നിറവേറ്റും. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ജനങ്ങള്‍ക്ക് വേണ്ടിയാണ് കഴിഞ്ഞ കാലങ്ങളില്‍ പ്രവര്‍ത്തിച്ചത്. പുതിയ ചുമതല കൂടുതല്‍ ഫലപ്രദമായി ഉപയോഗിക്കും. കേരളത്തിന്റെ പ്രശ്‌നങ്ങള്‍ എല്ലാവരോടും ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും മന്ത്രി സ്ഥാനം ലഭിക്കാന്‍ വൈകിയില്ലെന്നും മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top