×

10 മീറ്റര്‍ ദൂര പരിധി., 9.30 മുതല്‍ 10. 30 വരെ – 4 പാപ്പാന്‍മാര്‍ തെച്ചികോടന്റെ എഴുന്നള്ളത്തിന് കളക്ടര്‍ അനുപമയുടെ ഉപാധികള്‍ ഇങ്ങനെ

തൃശൂര്‍ : തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട ചടങ്ങില്‍ പങ്കെടുക്കാന്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് ജില്ലാ കളക്ടര്‍ അനുമതി നല്‍കി. കര്‍ശന ഉപാധികളോടെയാണ് അനുമതി നല്‍കിയിട്ടുള്ളത്. പൂരം വിളംബരം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചടങ്ങില്‍ എഴുന്നള്ളിക്കുന്നതിന് മാത്രമാണ് അനുമതി നല്‍കിയിട്ടുള്ളത്. പൂരം വിളംബരം ചെയ്തുകൊണ്ട് നാളെ രാവിലെ ക്ഷേത്രത്തിന്‍രെ തെക്കേഗോപുര നട തുറക്കുന്ന ചടങ്ങിലാകും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എത്തുക.

ക്ഷേത്ര ചടങ്ങുകള്‍ക്ക് മാത്രമേ ഉപയോഗിക്കാവൂ എന്നാണ് കര്‍ശന നിര്‍ദേശം. രാവിലെ 9.30 മുതല്‍ 10. 30 വരെയാണ് വിലക്കിന് ഇളവ് നല്‍കിയിട്ടുള്ളത്. ഒരു മണിക്കൂര്‍ മാത്രമേ ചടങ്ങിന് ഉപയോഗിക്കാന്‍ പാടുള്ളൂ. നാലു പാപ്പാന്മാരുടെ നിയന്ത്രണത്തിലായിരിക്കും തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ ക്ഷേത്ര ചടങ്ങില്‍ പങ്കെടുക്കുക.

ആനയുടെ 10 മീറ്റര്‍ പരിധി നിശ്ചയിച്ച്‌ സുരക്ഷയ്ക്കായി ബാരിക്കേഡ് കെട്ടി തിരിക്കും. ഇവിടേക്ക് ആളുകളെ പ്രവേശിപ്പിക്കരുതെന്നും കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ക്ഷേത്ര ചടങ്ങുകള്‍ക്ക് ശേഷം ഉടന്‍ തന്നെ ആനയെ ഇവിടെ നിന്നും മാറ്റണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് അനുമതി നല്‍കിയത്.

രാവിലെ ഡോക്ടര്‍മാരുടെ മൂന്നംഗവിദ്ഗ്ധ സംഘം തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പരിശോധിച്ചിരുന്നു. ആനയുടെ ആരോഗ്യക്ഷമതയാണ് പരിശോധിച്ചത്. ആനയ്ക്ക് മദപ്പാടില്ലെന്നും, ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. ആന പാപ്പാന്മാരെ അനുസരിക്കുന്നുണ്ടെന്നും, ശരീരത്തില്‍ പരിക്കുകളില്ലെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. ഡോക്ടര്‍മാരുടെ പരിശോധന റിപ്പോര്‍്ട്ടിന്‍രെ അടിസ്ഥാനത്തിലാണ് പൂരത്തിന്‍രെ ആചാരച്ചടങ്ങിന് മാത്രം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന് അനുമതി നല്‍കിയത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top