×

ജോസഫിനെ വിമര്‍ശിച്ച് ‘പ്രതിച്ഛായ’ – മുഖപത്രത്തില്‍ പത്രാധിപര്‍ ജോമോന്‍ – ജോസഫ് ഗ്രൂപ്പ് തര്‍ക്കം ഗുരുതരാവസ്ഥയില്‍

പിജെ ജോസഫിനും കോണ്‍ഗ്രസിനുമെതിരെ വിമര്‍ശനവുമായി കേരളാ കോണ്‍ഗ്രസ് മുഖമാസിക പ്രതിച്ഛായയിൽ ലേഖനം.

പത്രാധിപർ ഡോ കുരിയാക്കോസ് കുമ്പളക്കുഴി എഴുതിയ ലേഖനമാണിത്. ബാർ കോഴ വിവാദത്തിലടക്കം കോൺഗ്രസിനേയും പിജെ ജോസഫിനെയും   ലേഖനത്തില്‍ വിമര്‍ശിച്ചിട്ടുണ്ട്. ബാർ കോഴ വിവാദം സത്യവും മിഥ്യയും എന്ന പേരിൽ കേരളാ കോൺഗ്രസ് പുറത്തിറക്കുന്ന പുസ്തകത്തിലെ ഒരധ്യായമാണ് പ്രതിച്ഛായയിൽ ലേഖനമായി ഉൾപ്പടുത്തിയിട്ടുള്ളത്.

 

ബാർ കോഴക്കേസിന്‍റെ  കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും ലേഖനത്തിൽ പരോക്ഷ വിമർശനമുണ്ട്. നാൽപത്തഞ്ച് ദിവസത്തിനകം ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്ന ഉറപ്പിൽ തുടങ്ങിയ ബാർകോഴ വിജലൻസ് അന്വേഷണം നീണ്ടു പോയതിൽ ചതിയുണ്ടായിരുന്നോ എന്ന് അറിയില്ല. പക്ഷെ എന്നെ ജയിലിലടക്കാനാണോ നീക്കമെന്ന് ഒരിക്കൽ കെഎം മാണി പൊട്ടിത്തെറിച്ചെന്നും ലേഖനത്തിലുണ്ട്

തരം കിട്ടിയാൽ മാണിയെ തകർക്കണമെന്ന് ചിന്തിച്ചിരുന്നവരാണ് ചുറ്റും ഉണ്ടായിരുന്നത്. “കെട്ടിപ്പിടിക്കുമ്പോൾ കുതികാലിൽ ചവിട്ടുന്നവർ” എന്നാണ് ഇത്തരക്കാരെ കെഎം മാണി വിശേഷിപ്പിച്ചിരുന്നതെന്നും പ്രതിച്ഛായ പറയുന്നു.

മാണിയുടെ മരണത്തെ തുടര്‍ന്ന് ചെയര്‍മാന്‍ പോസ്റ്റിനുള്ള തര്‍ക്കം പാര്‍ട്ടിയില്‍ നിലനില്‍ക്കെയാണ് പി.ജെ.ജോസഫിനെ വിമര്‍ശിച്ചുള്ള ഒരു ലേഖനം പാര്‍ട്ടി മുഖ പത്രത്തില്‍ വന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 8 പേർ, ചിരിക്കുന്ന ആളുകൾ, ആളുകൾ ഇരിക്കുന്നു, ആളുകൾ നിൽക്കുന്നു, ഇൻഡോർ എന്നിവ

കേരളാ കോൺഗ്രസിനെ തകർക്കാൻ പല ശ്രമങ്ങൾ നടന്നിട്ടുണ്ടെങ്കിലും നേതാവിനെ ലക്ഷ്യമിട്ടുള്ള നീക്കം ഇതാദ്യമായിരുന്നു. “ഇടയനെ അടിക്കുക ആടുകൾ ചിതറട്ടെ” എന്ന തന്ത്രമാണ് രാഷ്ട്രീയ എതിരാളികൾ പയറ്റിയത് .

വേണ്ടിവന്നാൽ മന്ത്രി സ്ഥാനം രാജി വച്ച് പ്രതിഷേധിക്കാമെന്നും മന്ത്രി സഭയെ പുറത്തു നിന്ന് പിന്തുണയ്ക്കാമെന്നും കെഎം മാണിയും കേരളാ കോൺഗ്രസിനെ സ്നേഹിച്ചിരുന്നവരും മുന്നോട്ടു വച്ചു. അപ്പോൾ ഔസേപ്പച്ചൻ സമ്മതിക്കുമോ എന്നായിരുന്നു കെഎം മാണിയുടെ സന്ദേഹം. സാര്‍ പറഞ്ഞാല്‍ എല്ലാവരും കേള്‍ക്കുമെന്ന് എല്ലാവരും പറഞ്ഞു. എന്നാല്‍ പി.ജെ.ജോസഫ് രാജിവെച്ചില്ലെന്നും അതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും ലേഖനത്തില്‍ പറയുന്നു.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 9 പേർ, ആളുകൾ ഇരിക്കുന്നു, ആളുകൾ നിൽക്കുന്നു എന്നിവ

ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണം നീട്ടിക്കൊണ്ട് പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും മന്ത്രിസഭയില്‍ നിന്നും ഒരുമിച്ച് രാജിവെയ്ക്കാമെന്ന മാണിയുടെ നിര്‍ദേശം ജോസഫ് അംഗീകരിച്ചില്ലെന്നും പിന്നീട് മാണിക്ക് ഒറ്റക്ക് രാജി വെക്കേണ്ടി വന്നെന്നും ലേഖനത്തില്‍ പറയുന്നു.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top