×

പ്രതിച്ഛായക്ക് പി ജെ യുടെ മറുപടി വന്നു – ലേഖനത്തിനെതിരെ സിഎഫ് തോമസ് – ചടങ്ങില്‍ ജോമോനും, ചാഴികാടനും ജയരാജും എത്തിയില്ല

കേ​ര​ള കോ​ണ്‍​ഗ്ര​സ് (എം) ​മു​ഖ​പ​ത്രം പ്ര​തി​ച്ഛാ​യ​യു​ടെ ലേ​ഖ​ന​ത്തി​ന് മ​റു​പ​ടി​യു​മാ​യി പി.​ജെ.​ജോ​സ​ഫ്. മാ​ണി​ക്കൊ​പ്പം യു​ഡി​എ​ഫ് ഒ​ന്നി​ച്ചു​നി​ന്നു. എ​ല്ലാ യു​ഡി​എ​ഫ് നേ​താ​ക്ക​ളും ഒ​ന്നി​ച്ചു​വ​ന്ന് തി​രി​കെ​വി​ളി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

മാ​ണി​ക്കെ​തി​രെ ഒ​രി​ക്ക​ലും ഒ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. കേ​ര​ള കോ​ണ്‍​ഗ്ര​സി​ന്‍റെ യോ​ജി​പ്പി​നു വേ​ണ്ടി​യാ​ണ് താ​ന്‍ എ​ല്‍​ഡി​എ​ഫ് വി​ട്ട​തെ​ന്നും ജോ​സ​ഫ് കൂ​ട്ടി​ച്ചേ​ര്‍​ത്തു.

കെ.​എം. മാ​ണി മ​ട​ങ്ങി​യ​ത് മു​റി​വു​ണ​ങ്ങാ​ത്ത മ​ന​സു​മാ​യാണെന്ന് പിജെ ജോസഫിനെയും കോണ്ഗ്രസ്സിനെയും കുറ്റപ്പെടുത്തി പ്രതിച്ഛായയില്‍ പ​ത്രാ​ധി​പ​ര്‍ കു​ര്യാ​ക്കോസ് കു​മ്പള​ള​ക്കു​ഴി എ​ഴു​തി​യ ലേ​ഖ​ന​ത്തി​ല്‍ ആ​രോ​പി​ച്ചിരുന്നു.

ബാര്‍ കോഴ വിവാദത്തില്‍ അന്വേഷണം നീട്ടിക്കൊണ്ട് പോകാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിച്ചെന്നും മന്ത്രിസഭയില്‍ നിന്നും ഒരുമിച്ച് രാജിവെയ്ക്കാമെന്ന മാണിയുടെ നിര്‍ദേശം ജോസഫ് അംഗീകരിച്ചില്ലെന്നും പിന്നീട് മാണിക്ക് ഒറ്റക്ക് രാജി വെക്കേണ്ടി വന്നെന്നും ലേഖനത്തില്‍ പറയുന്നു. പി.ജെ.ജോസഫ് രാജിവയ്ക്കാത്തതിന്റെ കാരണം ഇപ്പോഴും ദുരൂഹമാണെന്നും ലേഖനത്തില്‍ പറയുന്നു.

 

ബാർ കോഴക്കേസിന്‍റെ  കാലത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും ലേഖനത്തിൽ പരോക്ഷ വിമർശനമുണ്ട്. നാൽപത്തഞ്ച് ദിവസത്തിനകം ത്വരിതാന്വേഷണം നടത്തി കേസ് അവസാനിപ്പിക്കാമെന്ന ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ ഉറപ്പിൽ തുടങ്ങിയ ബാർകോഴ വിജലൻസ് അന്വേഷണം നീണ്ടു പോയതിൽ ചതിയുണ്ടായിരുന്നതായും ലേ​ഖ​നം ആ​രോ​പി​ക്കു​ന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top