×

കൊല്ലം 21 ആയില്ലേ- ചെണ്ടയ്ക്കു മീതെ വാദ്യമില്ല; കുട്ടേട്ടനു മീതെ മേളക്കാരില്ല. വൈറലായി ജയശങ്കറിന്റെ കുറിപ്പ്

തൃശൂർ പൂരം പൊടിപാറി. മഴ പെയ്തില്ല, ആനയിടഞ്ഞില്ല, വെടിക്കെട്ടപകടവും ഉണ്ടായില്ല. ഐഎസ് ആക്രമണ ഭീഷണി വകവെക്കാതെ പതിനായിരങ്ങൾ തേക്കിൻകാട് മൈതാനത്ത് തടിച്ചു കൂടി.

കണിമംഗലം മുതൽ നെയ്തലക്കാവ് വരെ ഘടക പൂരങ്ങൾ മത്സരിച്ചു നന്നാക്കി. തെക്കോട്ടിറക്കവും കുടമാറ്റവും പതിവുപോലെ വർണ്ണ ശബളമായി. സർക്കാർ നിയന്ത്രണം കടുപ്പിച്ചെങ്കിലും വെടിക്കെട്ട് ഉഗ്രമായി.

ഇലഞ്ഞിത്തറയിൽ വീണ്ടും പെരുവനം നാദഗോപുരം തീർത്തു. തുടർച്ചയായി ഇരുപത്തൊന്നാം വർഷം. ഇതോടെ പരിയാരത്ത് കുഞ്ഞൻ മാരാരുടെ റെക്കോഡ് പഴങ്കഥയായി.

ചെണ്ടയ്ക്കു മീതെ വാദ്യമില്ല;
കുട്ടേട്ടനു മീതെ മേളക്കാരില്ല.

കൊല്ലം 21 ആയില്ലേ, ഇയാൾക്ക് ഇനി മാറിക്കൂടേ എന്നു ചോദിക്കുന്ന കലാസ്നേഹികളുമുണ്ട്. ഇതേ തോതുവെച്ച്, ഇലഞ്ഞിത്തറയിൽ എന്തിനാണ് പാണ്ടിമേളം, ഡപ്പാംകുത്ത് പോരേ എന്നും ചോദിക്കാം.

#കുട്ടേട്ടനൊപ്പം, ഇരുപത്തിരണ്ടാം വർഷവും ഇലഞ്ഞിത്തറയിൽ

 

https://www.facebook.com/AdvocateAJayashankar/?__tn__=kC-R&eid=ARDg01H-yluyKCLycImp505QRQ6mRzzXXcmD0rjImvOpVTYt8FZj41_cc2R0-8XC_dOj_qeOekmG5hqg&hc_ref=ARR7KOqufU-2ndtjMFuHLaXuD35fEP0RadRvuqTJ4J-ACwnRDvcaWVrffHHqL5VUv8o&fref=nf&__xts__[0]=68.ARBizp8H729AeOfrJ9u0fch17wOzuI-Kxr7kIX4sQwx7kamg8oDycjATsULmau78mQ8SHzI31PdKuzrqKCzTA7IFcq4QV7ubLDtaK-pW5sP_SY6RQaFy3rz5yaTye6Qv_lNUlMqBQBPHHrxgd-RPSoIYRmzzs16O5mOED2rLff17p6LUddFexGBzMpXlLRFPmdP7Gst7jegzleGfIm_PnyBe95rHPlOlbuFHTLXH4odPT25EgKzDHP2HjFtt9gVmpKKqPbqTxq6EwDavXHZrvR7dLGWBa9zwte8zIGYg-2l_mbRchiTUkTJ4kFxbDC1htqejCOCbZu3lqdvv8Z3yqwfPn9MSA3GPtHwbjeMieHYSqo5y7OlkJTA

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top