×

ഒമ്ബതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു, കഴക്കൂട്ടം ടെക്നോപാര്‍ക്ക് ജീവനക്കാരന്‍ പോക്സോ നിയമപ്രകാരം അറസ്റ്റില്‍

തിരുവനന്തപുരം: ഒമ്ബതുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ തിരുവനന്തപുരം ടെക്നോപാര്‍ട്ട് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ചിത്രകലാ അദ്ധ്യാപകനും കഴക്കൂട്ടത്തെ ടെക്നോപാര്‍ക്കില്‍ ഗ്രാഫിക് ഡിസൈനറുമായ വിജയ് ആണ് പൊലീസ് പിടിയിലായത്. തന്റെ ഫ്ലാറ്റില്‍ വച്ച്‌ കഴിഞ്ഞ മാസം 27നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

സംഭവത്തില്‍ പൊലീസ് പറയുന്നത് ഇങ്ങനെ,​ അവധിക്കാല ചിത്രരചന ക്ലാസില്‍ എത്തിയതായിരുന്നു കുട്ടി. ഈ സമയത്ത് വാഹനാപകടത്തില്‍ പരുക്കേറ്റിരുന്ന വിജയ് മുറിവില്‍ മരുന്ന് പുരട്ടാന്‍ സഹായിക്കണമെന്ന് പറഞ്ഞ് കുട്ടിയെ മുറിയില്‍ കൊണ്ട് പോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടില്‍ മടങ്ങിയെത്തിയ കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത തോന്നിയ അമ്മയാണ് വിവരങ്ങള്‍ ചോദിച്ചറിഞ്ഞത്. തുടര്‍ന്ന് ശിശുക്ഷേമ സമിതിയെ ബന്ധപ്പെടുകയായിരുന്നു.

തുടര്‍ന്ന് സമിതി നടത്തിയ കൗണ്‍സിലിംഗില്‍ വിവരങ്ങള്‍ ചോദിച്ചറിഞ്ഞതോടെ കേസ് തുമ്ബ പൊലീസിന് കൈമാറുകയായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം,​ പ്രതിയുടെ ദൃശങ്ങള്‍ പകര്‍ത്തുന്നത് പൊലീസ് വിലക്കി. ടെക്നോപാര്‍ക്കിലെ ടൂണ്‍സ് അനിമേഷന്‍ എന്ന സ്ഥാപനത്തിലെ ഗ്രാഫിക് ഡിസൈനറാണ് വിജയ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top