×

ജോസഫ് പിടി മുറുക്കി – വീണ്ടും ഫേസ് ബുക്ക് ചര്‍ച്ചകള്‍- ജോസഫ് ഗ്രൂപ്പിന് വേണ്ടി ഷാജി അറയ്ക്കലും ജെന്‍സും പൊരുതുന്നു

മാണി ഗ്രൂപ്പിന്റെ സൈബര്‍ വിംഗിന്റെ ചുമതലയുണ്ടായിരുന്ന ജയകൃഷ്ണന്‍ പുതിയേടത്ത് അതിന്റെ സാരഥ്യത്തില്‍ നിന്ന് ഒഴിവായതായി റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഐക്യത്തിനായിട്ട് ചില വിട്ടുവീഴ്ചകളുടെ അടിസ്ഥാനത്തിലാണ് ഈ പിന്നോക്കം പോയതെന്ന് ജോസ് കെ മാണിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു.

ഇപ്പോള്‍ സൈബര്‍ വിംഗില്‍ ജോസഫ് ഗ്രൂപ്പാണ് മേല്‍കൈ സ്വീകരിച്ചിരിക്കുന്നത്. പി ജെ ജോസഫ് തന്റെ ചെയര്‍മാന്‍ ഷിപ്പ് നിലനിര്‍ത്താനാണ് സാധ്യതയെന്ന് ഇക്കൂട്ടര്‍ വിലയിരുത്തുന്നു. ജോസഫ് ഗ്രൂപ്പിന് വേണ്ടി ഷാജി അറയ്ക്കലും ജെന്‍സും പൊരുതുന്നു.  നിയമസഭാ ലീഡര്‍ സ്ഥാനം സി എഫ് തോമസിന് നല്‍കിയേക്കും.

എന്നാല്‍ ജോസ് കെ മാണിയ ചെയര്‍മാന്‍ ആക്കുകയെന്ന കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും മാണി ഗ്രൂപ്പിലെ ഇപ്പോഴത്തെ എംഎല്‍എ മാരും മുന്‍ എംഎല്‍എ മാരും തയ്യാറായിട്ടില്ല. ഒരു ഭാഗത്ത് മോന്‍സ് ജോസഫും മറുഭാഗത്ത് റോഷി അഗസ്റ്റിയനുമാണ് തന്ത്രങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.

ജോസഫ് ഗ്രൂപ്പിന് ലയനത്തിലൂടെ ഏറെ നഷ്ടം സംഭവിച്ചിട്ടുണ്ട്. പലപ്പോഴും അപഹാസ്യരായിട്ടുണ്ട്. ഇനി അത് അനുവദിക്കില്ലായെന്നാണ് ഇവര്‍ പറയുന്നത്.

മലർന്നു കിടന്ന് തുപ്പാൻ ഇങ്ങനൊരു കോളിമ്പി സംഘടന ” സൈബർ വിംങ്ങ് ” നമ്മുടെ പാർട്ടിക്ക് ആവശ്യമുണ്ടോ…?

പാർട്ടി നേതാക്കളെയും അണികളെയും വരെ തെറി വിളിക്കുകയും പാർട്ടിയുടെ പേരു പറഞ്ഞ് പൊതുസമൂഹത്തിനു മുൻപിൽ അവമതിപ്പ് ഉണ്ടാക്കുകയും ചെയ്യുന്ന ഒരു നിക്ഷിപ്ത താൽപര്യം വെച്ചു പുലർത്തുന്ന ഈ സംഘടന പിരിച്ചു വിടേണ്ട സമയം അധിക്രമിച്ചിരുന്നു… പെതു സമൂഹത്തിനിടയിലും പാർട്ടിക്കാർക്കിടയിലും ആശയക്കുഴപ്പമുണ്ടാക്കുന്ന അനാവസരത്തിൽ അനാവശ്യ പ്രതികരണങ്ങൾ നടത്തി പാർട്ടിയെ വെട്ടിലാക്കിക്കൊണ്ടിരിക്കുന്ന ഈ അപ്രസക്ത സംഘടന പിരിച്ചു വിടേണ്ട ഒന്നാണ് എന്ന് കേരളാ കോൺസ് പാർട്ടിയുടെ അണികളും, പാർട്ടിയേ സ്നേഹിക്കുന്നവരും ഒരു ആയിരം വട്ടം ആഗ്രഹിച്ചിട്ടുണ്ടാവും…

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 7 പേർ, ചിരിക്കുന്ന ആളുകൾ, ആളുകൾ നിൽക്കുന്നു, ഇൻഡോർ എന്നിവ

മുൻപ് എങ്ങനെയായിരുന്നു എന്നതിന് പ്രസക്തിയില്ലാ പക്ഷേ ഇപ്പോൾ നിയമപരമായും പാർട്ടി ഭരണഘടനാ പ്രകാരവും പി.ജെ ജോസഫ് സാർ ചെയർമാനായിട്ടുള്ള പാർട്ടിയാണ്…
ഈ പാർട്ടിയിൽ എല്ലാവർക്കും അർഹതക്കുള്ള അംഗീകാരം ലഭിക്കും. പക്ഷേ അച്ചടക്കത്തിന് കാര്യം പാർട്ടി യാധാവിധി പരിശോദിക്കുക തന്നേ ചെയ്യാൻ കെൽപ്പുള്ള നേതാവാണ് പി.ജെ ജോസഫ് സാർ… മറ്റു ചില രാജാ പാർട്ട് നേതാക്കന്മാേരേപ്പോലെ വെട്ടിനിരത്തൽ പി.ജെ ജോസഫ് സാറിന്റെ ശൈലിയല്ലാ…. എല്ലാവരെയും ഒന്നിച്ചു കൊണ്ടുപോകാനുള്ള കഴിവും പാകതയും പക്വതയുള്ള കേരളാ രാഷ്ട്രിയത്തിലേ തന്നേ ഈ മുതിർന്ന നേതാവിന് പകരം വെക്കാൻ ആരുണ്ട്…?

കേരളാ കോൺഗ്രസ് പാർട്ടിയേ സ്നേഹിക്കുന്ന ആരും വിമത നീക്കങ്ങൾ നടത്തി പാർട്ടിയേ പ്രതിസന്ധിയിൽ ആക്കുകയില്ലാ മറിച്ച് അവർ തങ്ങളുടെ യഥാർത്ഥ നേതാവായ പി.ജെ ജോസഫ് സാറിനു പിന്നിൽ അണിനിരക്കുകയാണ് വേണ്ടത്…

എന്തായാലും സൈബർ വിംങ്ങ് പിരിച്ചു വിട്ടതിലുടെ കേരളാ കോൺഗ്രസ് പാർട്ടിക്ക് രക്ഷെ കൈവന്നിരിക്കുന്നു എന്നു വേണം അനുമാനിക്കാൻ…  മറ്റു പാർട്ടികളിൽ സൈബർ വിംഗ് ഉള്ളത് പോലെ കേരളാ കോൺഗ്രസ്‌ (എം) നും സൈബർ വിംഗ് ഉള്ളത് നല്ലത് തന്നെ, മറ്റു പാർട്ടികളിൽ ഉള്ള സൈബർ വിംഗുകാർ സ്വന്തം പാർട്ടി നേതാക്കന്മാരെ പൊതുജന മധ്യത്തിൽ ചീത്തവിളിക്കാറില്ല, ആരെയും വ്യക്തിഹത്യ ചെയ്യാറില്ല, മാന്യമായി തങ്ങളുടെ ആശയങ്ങൾ പ്രചരിപ്പിക്കുകയാണെങ്കിൽ അതിൽ യാതൊരു തെറ്റും ഇല്ലാ.. എന്നാൽ കേരളാ കോൺഗ്രസ്‌(എം) സൈബർ വിംഗ് ഗ്രൂപ്പുകാർ ചെയ്യുന്നത് എന്താണ്? തെറ്റ് ചൂണ്ടികാട്ടുന്നവനെ സോഷ്യൽ മീഡിയയിൽ കൂടി പരസ്യമായി തെറി വിളിക്കുകയാണ് ചെയ്യുന്നത്. ഇത് പാർട്ടിയുടെ സമൂഹമധ്യത്തിൽ ഉള്ള വില കളഞ്ഞുകുടിക്കുന്നു. കേരളാ കോൺഗ്രസ്‌(എം) സൈബർ വിംഗ് എന്ന ഗ്രൂപ്പിൽ ആരെങ്കിലും എതിരഭിപ്രായം (അതായത് തെറ്റ് ചൂണ്ടിക്കാണിക്കുമ്പോൾ) അവരെ തെറി വിളിച്ചു മാനസികമായി തകർക്കുന്നു. ഒരു കൂട്ടം ആളുകൾ അതിനെ എതിർക്കുമ്പോൾ അവരെ ഗ്രൂപ്പിൽ നിന്ന് റിമൂവ് ചെയ്യുന്നു. സ്വന്തം നേതാക്കളെയും യുഡിഫ് ന്റെ പ്രമുഖനേതാക്കളെയും യാതൊരു ഉളുപ്പും ഇല്ലാതെ തെറിവിളിക്കുന്നു. അതിനു രാജി വെച്ച ഈ സൈബർ നേതാവാണ് ആണ് നേതൃത്വം കൊടുത്തിരുന്നത്… ആ ഗ്രൂപ്പിൽ പാർട്ടിയുടെ ഉന്നത നേതാക്കളും മറ്റും ഇതിൽ അംഗങ്ങളാണ് എന്നാൽ ഈ കുലംകുത്തികളെ നിയന്ത്രിക്കാൻ അവർ ശ്രമിക്കാറില്ല എന്നതും എടുത്തുപറയേണ്ടതാണ്… ഇങ്ങനെയാണോ സൈബർ പ്രവർത്തനം നടത്തേണ്ടത്?

ഈ സൈബർ പോരാളികളുടെ പ്രവർത്തനഭലമായി കുറെയേറെ പ്രവർത്തകരെ പാർട്ടിക്ക് നഷ്ടമായി.. രാഷ്ട്രീയ എതിരാളികളെ ഒരിക്കലും മോശമായി സമൂഹമധ്യത്തിൽ താറടിച്ചു മാണി സാറോ ജോസഫ് സാറോ സംസാരിചിട്ടില്ല, ഈ നേതാക്കൾ പകർന്നുതന്ന ഈ പാഠം ഒരിക്കൽ പോലും തങ്ങളുടെ പ്രവർത്തിയിൽ പകർത്താൻ ശ്രമിക്കാത്തവരാണ് ഈ കൂട്ടം… ഇവരുടെ ഈ പ്രവർത്തനം നിർത്തുന്നതിൽ പൊതുജനം സന്തോഷം പ്രകടിപ്പിച്ചുതുടങ്ങി…. പി ജെ ജോസഫ്‌ സാർ പാർട്ടിയുടെ ചെയർമാൻ ആയതിനു ശേഷം ഇവരുടെ പ്രവർത്തനം നിലച്ചെങ്കിൽ ഇത് ഒരു മുന്നറിയിപ്പ് ആണ്, ഇനിയങ്ങോട്ട് പാർട്ടി പഴയത് പോലെ ആയിരിക്കില്ലെന്ന്.കെ എസ് സി (എം) തൊടുപുഴ നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ജെൻസ് നിരപ്പേൽ പറഞ്ഞു

 

വോയിസ് ഓഫ് തൊടുപുഴ. തൊടുപുഴയുടെ വികസന നായകന്‍, കോട്ടയത്തിന്റെ നാഥന്‍, കോട്ടയത്തെ കേരള കോണ്‍ഗ്രസ്, തുടങ്ങിയ വാട്ട്‌സ് ആപ്പ് , ഫേസ് ബുക്ക് ഗ്രൂപ്പുകളിലാണ് കൂടുതലായും ചര്‍ച്ചകള്‍ അരങ്ങേറുന്നത്. വിദേശത്തും സ്വദേശത്തുമുള്ള കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ജോസഫിനായും ജോസ് കെമാണിക്കായും വാദിക്കുന്നത്.

വീട്ടുടമ മരിച്ചപ്പോള്‍ വാടകക്കാരന് ആ വീട് വേണമെന്ന് പറയുന്നതുപോലെയാണ് ചെയര്‍മാന്‍ സ്ഥാനം ആഗ്രഹിക്കുന്നതെന്ന് കുവൈറ്റിലുള്ള മാണി ഗ്രൂപ്പ് ംഗം തോമസും. അത്തരം അഭിപ്രായങ്ങള്‍ അപക്വമെന്ന് മറു ഗ്രൂപ്പും വാദിക്കുന്നു. ജോസ് കെ മാണി ചെയര്‍മാനും പി ജെ ജോസഫ് നിയമസഭാ കക്ഷി നേതാവും എന്ന ഫോര്‍മുലയാണെങ്കില്‍ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാണ് മാണി ഗ്രൂപ്പ് വക്താക്കള്‍. എന്നാല്‍ കുറഞ്ഞത് മൂന്ന് വര്‍ഷക്കാലത്തെങ്കിലും ചെയര്‍മാന്‍ഷിപ്പ് പി ജെ ജോസഫിന് വേണമെന്നാണ് ഇപ്പോള്‍ ആവശ്യം ഉന്നയിച്ചിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top