×

ജോസഫ് ഗ്രൂപ്പും ജോമോന്‍ ഗ്രൂപ്പും; പദവികള്‍ ആവശ്യപ്പെട്ട് വീണ്ടും കുത്തിപൊക്കല്‍ – മാണിയുടെ മരണത്തോടെ യു ടേണ്‍ തിരിഞ്ഞ് ജോയ് എബ്രാഹാമും

കേരള കോണ്‍ഗ്രസിലെ ജോമോന്‍ ഗ്രൂപ്പും
ജോസഫ് ഗ്രൂപ്പും വീണ്ടും
പദവില്‍ ആവശ്യപ്പെട്ട് വീണ്ടും കുത്തിപൊക്കല്‍

കെ എം മാണിയുടെ മുപ്പതാം ചരമദിനമെത്തിയിട്ടും ഒരു അനുശോചന യോഗം പോലും ചേരാന്‍ കഴിയാത്തവിധം കേരളാ കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ രൂക്ഷമാക്കിയത് പദവികള്‍ വീതം വയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കമെന്ന് സൂചന. മാണിസാറിന്റെ അഭാവത്തില്‍ കേരളാ കോണ്‍ഗ്രസില്‍ പിടിമുറുക്കാനുള്ള ജോസഫ് ഗ്രൂപ്പിന്റെ നീക്കങ്ങളാണ് പാര്‍ട്ടിയിലെ സ്ഥിതിഗതികള്‍ വീണ്ടും ചര്ച്ചാ വിഷയമായിരിക്കുകയാണ്.

Image result for P J JOSEPH WITH JOSE K MANI

അനുശോചന യോഗം ചേരാനായാലും പുതിയ ചെയര്‍മാനെ തെരഞ്ഞെടുക്കാനായാലും യോഗം ചേരണമെങ്കില്‍ ചെയര്‍മാന്റെ അഭാവത്തില്‍ വര്‍ക്കിംഗ് ചെയര്‍മാനാണ് നിര്‍ദ്ദേശം നല്‍കേണ്ടത്. ഈ പദവി ഇപ്പോള്‍ പി ജെ ജോസഫിനാണ്. യോഗം വിളിക്കേണ്ടത് സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എന്നവകാശപ്പെടുന്ന ജോയ് എബ്രാഹമാണ്.

എന്നാല്‍ കെ എം മാണിയുടെ വിയോഗ ശേഷം ജോസഫ് ഗ്രൂപ്പിനോട് ആഭിമുഖ്യം പുലര്‍ത്തുന്ന നിലപാടിലാണ് ജോയ് എബ്രാഹം സ്വീകരിച്ചിട്ടുള്ളതെന്നാണ് അറിയാന്‍ സാധിക്കുന്നത്. അതിനാലാണ് മാണി ഗ്രൂപ്പ് നേതാക്കള്‍ പല തവണ ആവശ്യപ്പെട്ടിട്ടും യോഗം വിളിക്കാന്‍ ജോയ് എബ്രാഹം തയാറാകാത്തതെന്നാണ് മാണി വിഭാഗത്തിന്റെ ആക്ഷേപം

Related image

കോട്ടയം സീറ്റ് വിവാദത്തെ തുടര്‍ന്ന് കഴിഞ്ഞ കഴിഞ്ഞ ദിവസം വരെ പിളര്‍പ്പ് ഒഴിവാക്കാന്‍ ജോസഫ് ഗ്രൂപ്പിന്റെ നിലപാടുകളോട് മൃദുസമീപനം സ്വീകരിച്ച മാണി ഗ്രൂപ്പ് ഇന്നലെ മുതല്‍ നിലപാട് കടുപ്പിച്ചതായാണ് റിപ്പോര്‍ട്ട്. ഇതുവരെ അനുശോചന യോഗം വിളിച്ചുകൂട്ടാന്‍ തയാറാകാത്തതാണ് മാണി വിഭാഗത്തെ ചൊടിപ്പിച്ചത്.

Related image
എന്നാല്‍ പദവികളുടെ കാര്യത്തില്‍ ധാരണയാകാതെ യോഗം വിളിക്കാന്‍ തയാറല്ലെന്ന നിലപാടിലാണ് ജോയ് എബ്രാഹം. ജോയിയുടെ നിലപാട് മാറ്റമാണ് മാണി ഗ്രൂപ്പിനെ ഏറ്റവും അധികം പ്രകോപിപ്പിച്ചത്.

 

Related image

തനിക്കാരുടെയും ഔദാര്യത്തില്‍ ഒരു പദവിയും ആവശ്യമില്ലെന്നും വേണ്ടി വന്നാല്‍ വൈസ് ചെയര്‍മാന്‍ പദവി കൂടി രാജി വയ്ക്കാന്‍ തയാറാണെന്നുമുള്ള നിലപാടിലാണ് ജോസ് കെ മാണി. ജോസഫ് ഗ്രൂപ്പിന്റെ അവകാശവാദങ്ങള്‍ അംഗീകരിക്കില്ലെന്ന ഉറച്ച നിലപാടിലാണ് എം എല്‍ എമാരായ റോഷി അഗസ്റ്റിനും എന്‍ ജയരാജും.

Image result for NISHA K JOSE KA MANI

ഡെപ്യൂട്ടി ചെയര്‍മാന്‍ സി എഫ് തോമസും നിലവില്‍ മാണി വിഭാഗത്തിനൊപ്പം ഉറച്ചു നില്‍ക്കുന്നതായാണ് നമുക്ക് ലഭിക്കുന്ന വിവരങ്ങള്‍.
കെ എം മാണി ആഗ്രഹിച്ചത് പോലെ കാര്യങ്ങള്‍ നടക്കട്ടെയെന്നാണ് സി എഫിന്റെ നിലപാട്. മാണി വിഭാഗം പാര്‍ട്ടി ലീഡര്‍ സ്ഥാനത്തേക്ക് നിര്‍ദ്ദേശിക്കുന്നത് സി എഫിന്റെ പേരാണ്. ജോസ് കെ മാണിയെ ചെയര്‍മാന്‍ ആക്കണമെന്നും മാണി ഗ്രൂപ്പ് നേതാക്കള്‍ ആവശ്യപ്പെട്ടു.

പി ജെ ജോസഫ് ബഹ്‌റനില്‍ പോയ സമയത്ത് മോന്‍സ് ജോസഫിന്റെ നേതൃത്വത്തില്‍ മരങ്ങാട്ട് പള്ളിയില്‍ ജോസഫ് വിഭാഗത്തിന്റെ രഹഹസ്യയോഗം ചേര്‍ന്നു.

തനിക്കു അവകാശപ്പെട്ടിരുന്ന കോട്ടയം ലോക്‌സഭ സീറ്റ് നല്‍കാത്ത ജോസ് കെ മാണിയോട് ഒരു വിട്ട് വീഴ്ചക്കും ഇല്ല എന്നാണ് പിജെ ജോസെഫിന്റെ നിലപാട്. ഇനി കാര്യങ്ങള്‍ താന്‍ തീരുമാനിക്കും എന്നാണ് ജോസഫ് തന്റെ അടുപ്പക്കാരോട് വ്യക്തമാക്കിയത്.

അനുസ്മരണ യോഗം നടത്താതെ പി ജെ ജോസഫ് വിദേശ യാത്ര നടത്തിയ കാര്യമാണ് ജോമോന്‍ ഗ്രൂപ്പ് ഉന്നയിക്കുന്നത്.
എന്നാല്‍ മരിച്ചിട്ട് 41 പോലും തികയാതെ കൊച്ചിയിലെ ഹോട്ടലില്‍ വച്ച് ജോസ് കെ മാണിയുടെ മകളുടെ വിവാഹ നിശ്ചയ വാര്‍ത്തയാണ് വിമതവിഭാഗം ഉയര്‍ത്തിയിരിക്കുന്നത്. പ്രത്യേക സാഹചര്യത്തില്‍ ഒരു വീട്ടുകാര്‍ ചേര്‍ന്നുള്ള ഉറപ്പീര് മാത്രമാണ് നടത്തിയിരിക്കുന്നത്. മോതിരം മാറ്റം പോലും നടത്തിയിട്ടില്ലായെന്നും അവര്‍ പറയുന്നു. വിദേശത്തുള്ള വരന്റെ ബന്ധുക്കള്‍ ഉള്‍പ്പെടെ 50 ല്‍ താഴെ പേര്‍ മാത്രമേ ചടങ്ങില്‍ പങ്കെടുത്തിരുന്നുള്ളൂ. എന്നാല്‍ കെ എം മാണിയുടെ മരണത്തിന്റെ ഒരാണ്ട് പൂര്‍ത്തിയായ ശേഷം മാത്രമേ എന്‍ഗേജ്‌മെന്റും കല്യാണവും നടത്തൂ.

Image result for P J JOSEPH WITH JOSE K MANI

നുസ്മരണം നടത്താതെ പി ജെ ജോസഫ് വിദേശ സന്ദര്‍ശനം നടത്തിയ കാര്യവും ജോസ് കെ മാണിയുടെ മകളുടെ വിവാഹ നിശ്ചയവാര്‍ത്തയും ഉയര്‍ത്തി ഫേസ് ബുക്കില്‍ വീണ്ടും കുത്തിപൊക്കല്‍ ആരംഭിച്ചിട്ടുണ്ട്.

കെ എം മാണി വഹിച്ച പദവികള്‍ പി ജെ ജോസഫിന് കൈമാറണമെന്നാണ് മോന്‍സ് ജോസഫ് എം എല്‍ എയുടെ നേതൃത്വത്തില്‍ ജോസഫ് ഗ്രൂപ്പ് കഴിഞ്ഞ ദിവസം ജോമോന്‍ ഗ്രൂപ്പിലെ പ്രമുഖ നേതാക്കളോട് ആവശ്യപ്പെട്ടത്. പകരം ജോസഫ് വഹിക്കുന്ന ഡെപ്യൂട്ടി ലീഡര്‍ പദവി സി എഫ് തോമസിന് കൈമാറാന്‍ ജോസഫ് വിഭാഗം തയാറാണ്. പക്ഷെ, വര്‍ക്കിംഗ് ചെയര്‍മാന്‍ സ്ഥാനം മുന്‍ മന്ത്രി ടി യു കുരുവിളക്കോ ജോയ് എബ്രഹാമിനോ നല്‍കാന്‍ തയ്യാറാകണമെന്നുമാണ് ആവശ്യപ്പെടുന്നത്.

Image result for NISHA K JOSE KA MANI

മാണി ഗ്രൂപ്പിന്റെ ആവശ്യങ്ങള്‍ അവരെ സപ്പോര്‍ട്ട് ചെയ്യുന്ന പ്രമുഖ ഓണ്‍ലൈന്‍ ചാനലുകളില്‍ ഇന്നലെ മുതല്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. നിരവധി കമന്റുകളുമായി ജോമോന്‍ ഗ്രൂപ്പും ജോസഫും ഗ്രൂപ്പും വീണ്ടും തന്ത്രങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്. എന്തായാലും മെയ് 23 ന് മുമ്പ് പാര്‍ലമെന്ററി യോഗമോ ഉന്നതതലയോഗമോ നടക്കില്ല. ചരല്‍കുന്നിലെ ക്യാമ്പില്‍ വച്ച് മാത്രം പദവില്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാമെന്നാണ് ജോമോന്‍ ഗ്രൂപ്പ് പറയുന്നത്. പാലായിലെ ഉപതിരഞ്ഞെടുപ്പ് ജുലൈയില്‍ പ്രഖ്യാപിക്കും. ആയതിലേക്ക് വേണ്ട ഒരുക്കങ്ങള്‍ നടത്താനുണ്ടെന്നും മാണി ഗ്രൂപ്പിലെ പ്രമുഖന്‍ ബ്രഹ്മ ന്യൂസിനോട് പറഞ്ഞു.

Image result for NISHA K JOSE KA MANI

നിഷ ജോസ് കെ മാണി തന്നെയായിരിക്കും പാലായില്‍ കെ എം മാണിക്ക് പകരക്കാരി ആവുക. എന്നാല്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ കുടുംബത്തിന് പുറത്തുള്ള കോട്ടയം ജില്ലാ കമ്മിറ്റിയിലെ പ്രിന്‍സ് ലൂക്കോസിന്റെയടക്കമുള്ള ചില നേതാക്കളുടെ പേര് പറയുന്നുണ്ട്. എന്തായാലും ഇതില്‍ ജോസ് കെ മാണി തന്നെയായിരിക്കും അന്തിമ പ്രഖ്യാപനം നടത്തുന്നത്.

Related image

പാല സീറ്റില്‍ വൈസ് ചെയര്‍മാന്‍ തന്നെ തീരുമാനം പ്രഖ്യാപിക്കട്ടെയെന്ന നിലപാടിലാണ് പി ജെ ജോസഫും മോന്‍സ് ജോസഫും ടി യു കുരുവിളയും നേതൃത്വം നല്‍കുന്ന ജോസഫ് ഗ്രൂപ്പിന്റെ നിലപാട്. അവിടെ വിജയസാധ്യതയുള്ളയാളെ പ്രഖ്യാപിക്കാം. ആ സീറ്റില്‍ യാതൊരു ക്ലെയിമും ഉ്ന്നയിക്കാന്‍ ജോസഫ് ഗ്രൂപ്പ് തയ്യാറാവില്ലയെന്നാണ് ജോസഫിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. എന്തായാലും മെയ് 30 ന് മുമ്പ് കോട്ടയത്ത് തിരഞ്ഞെടുപ്പ് വിലയിരുത്തലിനായി ഒരു ഉന്നത തലയോഗം വിളിക്കാന്‍ പി ജെ ജോസഫ് ജനറല്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

Related image

അടുത്ത നിയമസഭാ സമ്മേളനവും ഉടന്‍ നടക്കാന്‍ പോവുകയാണ്. പാര്‍ലമെന്ററി ലീഡര്‍ സ്ഥാനം പി ജെ ജോസഫിന് കൊടുക്കുന്ന വിട്ടുകൊടുക്കുന്ന അതേ ദിവസത്തില്‍ തന്നെ ജോസ് കെ മാണിക്ക് ചെയര്‍മാന്‍ ആവുക സാധ്യമല്ലെന്ന് ഒരു കൂട്ടര്‍ പറയുന്നു.

നിയമസഭയില്‍ ലീഡര്‍ സ്ഥാനം ജോസഫിന് വിട്ടുകൊടുക്കാന്‍ തത്വത്തില്‍ ജോസ് കെ മാണി തയ്യാറെടുത്തിട്ടുണ്ട്. അതിന് പകരമായി അതേ ദിവസം തന്നെ ചെയര്‍മാന്‍ ഷിപ്പ് വേണമെന്നതാണ് ഇപ്പോള്‍ മധ്യസ്ഥ ചര്‍ച്ചകള്‍ അലസുന്നതിന് കാരണം.  എന്തായാലും പദവി വീതം വയ്ക്കലിന് സഭാ പിതാക്കന്‍മാരെ കൂടി ഉപയോഗിക്കാന്‍ ഒരു കൂട്ടര്‍ തീരുമാനിച്ചിട്ടുണ്ട്.

Related image

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top