×

പിടിയാനയെ വേഷം കെട്ടിച്ച്‌ തട്ടിപ്പ് – എഴുന്നള്ളിപ്പിനെത്തിയപ്പോള്‍ പിടിയാനക്ക് ഫൈബറിന്റെ കൊമ്ബ്

ചെര്‍പ്പുളശ്ശേരി: എഴുന്നള്ളിപ്പിനുള്ള ആനകളില്‍ ഒന്ന് കുറവ് വന്നപ്പോള്‍ പിടിയാനയെ വേഷം കെട്ടിച്ചത് ചര്‍ച്ചയാകുന്നു. പാലക്കാട് ജില്ലയിലെ ചെര്‍പ്പുളശേരിയില്‍ ആണ് സംഭവം. തൂതപ്പൂരത്തിന് ആണ് ‘പെണ്‍കൊമ്ബന്‍’ എഴുന്നള്ളിയത്. പിടിയാനക്ക് ഫൈബറിന്റെ കൊമ്ബ് ഘടിപ്പിച്ചായിരുന്നു എഴുന്നള്ളിപ്പ്.

തൂതപ്പൂരത്തിന്റെ ഒരു കമ്മിറ്റിക്കു വേണ്ടിയാണ് ലക്കിടി ഇന്ദിര എന്ന ആന കൊല്ലങ്കോട് കേശവന്‍ എന്ന കൊമ്ബനായി മാറിയത്. കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു എഴുന്നള്ളിപ്പ്. എഴുന്നള്ളിപ്പു കഴിഞ്ഞു കുറച്ചു കഴിഞ്ഞപ്പോള്‍ത്തന്നെ ആനയുടെ മട്ടും ഭാവവും ചര്‍ച്ചയായി. പിന്നീടാണ് കള്ളി വെളിച്ചത്തായത്. 15 ആനയായിരുന്നു എഴുന്നള്ളത്തിനു വേണ്ടിയിരുന്നത്.

എണ്ണം തികയാതെ വന്നപ്പോള്‍ ഇന്ദിരയെ മേക്കപ്പിട്ട് കേശവനാക്കുകയായിരുന്നു. പല ക്ഷേത്രങ്ങളിലും പിടിയാനയെ എഴുന്നള്ളിക്കാറുണ്ടെങ്കിലും തൂതപ്പൂരത്തിനു പിടിയാനയെ എഴുന്നള്ളിക്കുന്നതു പതിവില്ല. ഇതിന്റെ പശ്ചാത്തലത്തില്‍ ഇന്നു വൈകിട്ട് 6ന് തൂത ക്ഷേത്ര കമ്മിറ്റി അടിയന്തര യോഗം ചേരും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top