×

സ്‌നേഹത്തോടെ പ്രിയതമനെ ഊട്ടുന്ന ഭാര്യ, വീഡിയോ വൈറലാവുന്നു

തൃശൂര്‍ : ലോകസഭാ മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുരേഷ് ഗോപിയുടെ ഫേസ്ബുക്കില്‍ ഒരു വീഡിയോ വൈറലാകുകയാണ്. സുരേഷ് ഗോപിക്ക് ഭാര്യ രാധിക ആഹാരം ഉരുളകളാക്കി ഊട്ടുന്ന വീഡിയോയാണ് ഇത്. വീഡിയോ കണ്ട് പലരും സ്ഥാനാര്‍ത്ഥിയുടെ കൈയ്‌ക്കെന്തെങ്കിലും സംഭവിച്ചോ എന്ന ആശങ്കയോടെ കമന്റ് ചെയ്യുകയും ചെയ്യുന്നുണ്ട്. എന്നാല്‍ ഭാര്യയുടെ സ്‌നേഹം പങ്കുവയ്ക്കുന്ന പാട്ടിന്റെ അകമ്ബടിയോടെയാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതിനാല്‍ തന്നെ പ്രിയതമയോടുള്ള ഇഷ്ടവും സ്‌നേഹവും പങ്കുവയ്ക്കാനാണ് ഇങ്ങനെ ഒരു വീഡിയോ പോസ്റ്റ് ചെയ്തതെന്നു മനസിലാക്കാം.

സുരേഷ് ഗോപി തിരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ച ദിവസം മുതല്‍ തൃശൂര്‍ മണ്ഡലം ജനശ്രദ്ധ നേടിയിരിക്കുകയാണ്. താരത്തിനെ ഒരു നോക്ക് കാണാന്‍ നൂറ് കണക്കിനാളുകളാണ് ഓരോ സ്വീകരണസ്ഥലത്തും എത്തുന്നത്. ഈ പിന്തുണ വോട്ടായി മാറിയാല്‍ തൃശൂരില്‍ താമര വിരിയിക്കാനാവുമെന്നും പാര്‍ട്ടി കണക്ക് കൂട്ടുന്നുണ്ട്.

Dailyhunt

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top