×

തെരഞ്ഞെടുപ്പിനായി മിനുക്കി നടന്ന മുഖം പിണറായി ഉപേക്ഷിച്ച – വി ഡി സതീശന്‍

തിരുവനന്തപുരം: തെരഞ്ഞെടുപ്പിലെ ഉയര്‍ന്ന പോളിംഗിനെ കുറിച്ച്‌ ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്‍. ‘മാറി നില്‍ക്കങ്ങോട്ട് ‘എന്നായിരുന്നു മാധ്യമപ്രവര്‍ത്തകരെ നോക്കി മുഖ്യമന്ത്രിയുടെ പ്രതികരണം. പോളിങ്ങിനെ കുറിച്ച്‌ മറ്റൊന്നും പറയാനും അദ്ദേഹം തയ്യാറായില്ല.

തെരഞ്ഞെടുപ്പ് ദിവസമായ ഇന്നലെ മാധ്യമ പ്രവര്‍ത്തകരോട് നല്ല സൗഹാര്‍ദ്ദപരമായാണ് മുഖ്യമന്ത്രി സംസാരിച്ചത്. എന്നാല്‍ ഇന്ന് മുഖ്യമന്ത്രിയുടെ പൊടുന്നനെയുളള പെരുമാറ്റം മാധ്യമപ്രവര്‍ത്തകരില്‍ അമ്ബരപ്പുളവാക്കി. നേരത്തെ തലസ്ഥാനത്തെ ഒരു ഹോട്ടലിലെ ചര്‍ച്ചയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി ഇറക്കി വിട്ടിരുന്നു. ‘കടക്ക് പുറത്ത്’ എന്നു പറഞ്ഞുകൊണ്ടുളള മുഖ്യമന്ത്രിയുടെ രോഷപ്രകടനം അന്ന് ഏറെ വിവാദമായിരുന്നു.

മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ക്ഷുഭിതനായ മുഖ്യമന്ത്രിയുടെ പെരുമാറ്റത്തെ രൂക്ഷമായി വിമര്‍ശിച്ച്‌ കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ വി ഡി സതീശന്‍ രംഗത്തുവന്നു. മുഖ്യമന്ത്രിയുടെ മുഖംമൂടി അഴിഞ്ഞു. ഇപ്പോള്‍ ശരിയായ മുഖം വെളിവായിരിക്കുകയാണ്. നല്ല രാഷ്ട്രീയ പ്രവര്‍ത്തകനായ മുഖ്യമന്ത്രിക്ക് പോളിങ് ശതമാനം ഉയര്‍ന്നതിന്റെ കാര്യം മനസിലായി കഴിഞ്ഞു. തെരഞ്ഞെടുപ്പിനായി മിനുക്കി നടന്ന മുഖം അദ്ദേഹം ഉപേക്ഷിച്ചതായും സതീശന്‍ പരിഹസിച്ചു. മുഖ്യമന്ത്രി മര്‍ക്കടമുഷ്ഠി ഉപേക്ഷിക്കാന്‍ തയ്യാറാകണമെന്നും ആത്മപരിശോധന നടത്തണമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി ആവശ്യപ്പെട്ടു.

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റെക്കോഡ് പോളിങ്ങാണ് കേരളത്തില്‍ രേഖപ്പെടുത്തിയത്. ഏറ്റവുമൊടുവിലായി വിവരം കിട്ടുമ്ബോള്‍ 77.68 ശതമാനമാണ് കേരളത്തിലെ പോളിങ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top