×

പാലായില്‍ യു.ഡി.എഫ് കൊട്ടിക്കലാശത്തിന് പകരം പ്രാര്‍ത്ഥനാസംഗമം

പാലാ: തെരെഞ്ഞെടുപ്പ് പ്രചരണ സമാപനത്തോട് അനുബന്ധിച്ച് നടത്താറുള്ള പ്രചരണക്കൊട്ടിക്കലാശം ഒഴിവാക്കി ഏപ്രില്‍ 21 ഞായറാഴ്ച പാലാ കുരിശുപള്ളികവലയില്‍ പ്രാര്‍ത്ഥനാസംഗമം സംഘടിപ്പിക്കുമെന്ന് നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ പ്രൊഫ.സതീഷ് ചൊള്ളാനിയും കണ്‍വീനര്‍ ഫിലിപ്പ് കുഴികുളവും അറിയിച്ചു.

അന്തരിച്ച യു.ഡി.എഫ് ലീഡര്‍ കെ.എം മാണിയോടുള്ള ആദരസൂചകമായാണ് ആര്‍ഭാടങ്ങള്‍ ഒഴിവാക്കിയുള്ള പ്രചാരണ സമാപനം. ഈസ്റ്റര്‍ ദിനമായ ഞായറാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണി മുതലാണ് പ്രാര്‍ത്ഥനാസംഗമം നടത്തപ്പെടുക. പാലാ നിയോജകമണ്ഡലത്തിലെ എല്ലാ മണ്ഡലത്തില്‍ നിന്നുമുള്ള പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥനാ സംഗമത്തില്‍ പങ്കെടുക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top