×

അച്ചാച്ചന്‍ എന്നും ഒരു പോരാളി ആണ്, വെന്റിലേറ്ററില്‍ അല്ല’; കെ എം മാണിയുടെ വിവരങ്ങള്‍ പുറത്തുവിട്ട് മരുമകള്‍ നിഷ ജോസ്.

ശ്വാസകോശ സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയുടെ ആരോഗ്യനില സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ട് മരുമകള്‍ നിഷ ജോസ്. മാണി വെന്റിലേറ്റര്‍ സഹായത്തിലല്ലെന്നും ദിവസങ്ങള്‍ക്കുള്ളില്‍ റൂമിലേക്ക് മാറ്റുമെന്നും നിഷ ഫേസ്ബുക്കില്‍ കുറിച്ചു.

ഇലക്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ മാണിയെ ധരിപ്പിക്കുന്നുണ്ടെന്നും തക്കതായ മാര്‍ഗനിര്‍ദേശങ്ങള്‍ അദ്ദേഹം നല്‍കുന്നുണ്ടെന്നും നിഷ കുറിച്ചു.
എല്ലാവരുടെയും കരുതലിനും സ്‌നേഹത്തിനും നന്ദി പറഞ്ഞ നിഷ പ്രാര്‍ത്ഥന തുടരാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.

നിഷ ജോസിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

അച്ചാച്ചന്‍ എന്നും ഒരു പോരാളി ആണ്,ഇനിയും അങ്ങനെതന്നെ ആയിരിക്കും.ഞാനിതെഴുതുന്നത് അച്ചാച്ചന്റെ ആരോഗ്യസ്ഥിതിയെ സംബന്ധിച്ച്‌ കുറെയേറെ ഫോണ്‍കോളുകള്‍ ലഭിക്കുന്നത് കൊണ്ടാണ്. ഈ കരുതലിനും സ്‌നേഹത്തിനും ഞങ്ങള്‍ നന്ദിപറയുന്നു.

കുറേ കാലമായി അച്ചാച്ചന്‍ ഒരു COPD പേഷ്യന്റാണ്.COPD എന്നത് ശ്വാസകോശസംബന്ധമായ ഒരു അസുഖമാണ്.ഈയിടെയായി ചിലസമയങ്ങളില്‍ ശരീരത്തിലെ ഓക്‌സിജന്‍ ആഗിരണത്തിന്റെ ലെവല്‍ താഴ്ന്നുപോവുന്ന സാഹചര്യമുള്ളതിനാല്‍ മെഡിക്കേഷനിലാണ് അച്ചാച്ചന്‍.ഒരുകാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടത് എന്തെന്നാല്‍ അച്ചാച്ചന്‍ വെന്റിലേറ്റര്‍ സഹായത്തിലല്ല എന്നുള്ളതാണ്..ഇലക്ഷന്‍ സംബന്ധമായ കാര്യങ്ങള്‍ ആച്ചാച്ചനെ ധരിപ്പിക്കുകയും തക്കതായ മാര്‍ഗനിര്‍ദേശങ്ങള്‍ അച്ചാച്ചന്‍ നല്‍കുകയും ചെയ്യുന്നുണ്ട്.
അച്ചാച്ചനുവേണ്ടി ദയവായി തുടര്‍ന്നും പ്രാര്‍ത്ഥിക്കുക

കരിങ്ങോഴയ്ക്കല്‍ കുടുംബം നിങ്ങളോരോരുത്തരുടെയും സ്‌നേഹത്തിനും കരുതലിനും ഒരിക്കല്‍ക്കൂടി നന്ദിപറയുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top