×

മാണിയുടെ മരണം പൊതുഅവധി കൊടുക്കല്‍ – പ്രവര്‍ത്തകര്‍ക്ക് നിരാശ –

കോട്ടയം : കെ എം മാണിയുടെ നിര്യാണത്തില്‍ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും മറ്റും പൊതുഅവധി പ്രഖ്യാപിക്കാത്തതില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക്ും കുടുംബാംഗങ്ങള്‍ക്കും നിരാശ. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം കാരണമാണ് സര്‍ക്കാരിന് ഇത് പ്രഖ്യാപിക്കാന്‍ സാധിക്കാത്തത്. ഇനി വേണമെങ്കില്‍ അത് തിരഞ്ഞെടുപ്പ് കമ്മീഷണര്‍ അനുമതി നല്‍കിയാല്‍ മാത്രമേ പ്രഖ്യാപിക്കാന്‍ സാധിക്കൂ.

 

കഴിഞ്ഞ ദിവസം അന്തരിച്ച കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ.എം.മാണിയുടെ മൃതദേഹം വിലാപയാത്രയായി 10 മണിയോടെ കോട്ടയത്തേക്ക് കൊണ്ടുപോയി. രാവിലെ 9.30 ന് കൊച്ചി ലേക് ഷോര്‍ ആശുപത്രിയില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍ അന്ത്യോപചാരം അര്‍പ്പിക്കാന്‍ സാമൂഹ്യ രാഷ്ട്രീയ മേഖലകളില്‍ നിന്നും നിരവധി പേരാണ് എത്തിയത്. രാവിലെ മുതല്‍ ആശുപത്രിയിലേക്ക് നേതാക്കളുടെയും അണികളുടെയും നിലയ്ക്കാത്ത പ്രവാഹമായിരുന്നു. ഒമ്ബത് മണിയോടെ ഭാര്യ കുട്ടിയമ്മ മരുമകള്‍ നിഷ എന്നിവര്‍ ജോസ് കെ.മാണിയോടൊപ്പം ആശുപത്രിയിലെത്തി. മക്കളായ എല്‍സമ്മ, സാലി, ആനി, ടെസി, സ്മിത എന്നിവര്‍ ആശുപത്രിയിലുണ്ടായിരുന്നു.

എം.എല്‍.എമാരായ ഇബ്രാഹിം കുഞ്ഞ്, അനൂപ് ജേക്കബ്, മോന്‍സ് ജോസഫ്, എല്‍ദോസ് കുന്നപ്പിള്ളി, റോഷി അഗസ്റ്റിന്‍, കേരള കോണ്‍ഗ്രസ് (എം) നേതാവ് പി.ജെ. ജോസഫ്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മന്ത്രി കെ. ബാബു, മുസ്ലീം ലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങള്‍, കേരള കോണ്‍ഗ്രസ് പി.സി. തോമസ് വിഭാഗം നേതാവ് പി.സി. തോമസ്, എന്‍.സി.പി. സംസ്ഥാന പ്രസിഡന്റ് പീതാംബരന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു.

കോട്ടയത്തേക്ക് അണമുറിയാതെ ജനപ്രവാഹം

കെ.എം.മാണി ഓര്‍മ്മയായി. ഇനി ജനലക്ഷങ്ങളുടെ മനസില്‍ ജീവിക്കും. ഇന്നലെ വൈകുന്നേരം 4.57ന് എറണാകുളത്തെ ലേക് ഷോര്‍ ആശുപത്രിയില്‍ അന്തരിച്ച കെ.എം.മാണിക്ക് (86) അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ ആശുപത്രിയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരും രാഷ്ട്രീയ നേതാക്കളും ഒഴുകിയെത്തി. രാത്രിയില്‍ എറണാകുളത്ത് തങ്ങിയ പാര്‍ട്ടിയിലെ എം.എല്‍.എ മാരും നേതാക്കളും വെളുപ്പിനെ തന്നെ ആശുപത്രിയില്‍ എത്തി ക്രമീകരണങ്ങള്‍ നടത്തി.

രാവിലെ 9.30നാണ് മൃതദേഹം പ്രധാന പ്രവര്‍ത്തന മേഖലയായ കോട്ടയത്തേക്ക് കൊണ്ടുവന്നത്. അനേകം വാഹനങ്ങളുടെ അകമ്ബടിയോടെ എത്തിയ വിലാപയാത്രക്ക് തൃപ്പൂണിത്തുറയില്‍ വന്‍ ജനാവലിയാണ് കണ്ണീരോടെ എതിരേറ്റത്.വൈദ്യുതി, റവന്യു, ട്രാന്‍സ്പോര്‍ട്ട്, ധനം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്ത മാണിക്ക് അന്ത്യോപചാരം അര്‍പ്പിക്കാന്‍ മൃതദേഹം കടന്നുവരുന്ന സ്ഥലങ്ങളിലെല്ലാം ആളുകള്‍ തടിച്ചു കൂടിയിരുന്നു. വൈക്കത്തും കടുത്തുരുത്തിയിലും ഏറ്റുമാനൂരിലും ജനങ്ങള്‍ തടിച്ചുകൂടിയിട്ടുണ്ട്. പല സ്ഥലങ്ങളിലും മാണിസാറിന്റെ മൃതദേഹവും വഹിച്ചുകൊണ്ടു വന്ന വാഹനത്തിന് കൈകാണിച്ച്‌ നിര്‍ത്തി അന്ത്യോപചാരം അര്‍പ്പിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top