×

മനോരമയുടെ സര്‍വ്വേ അല്ല. ഇത് പറയുന്നത് മുന്‍ അധ്യക്ഷന്‍ ഗഡ്ഗരി കേരളത്തില്‍ നാല് സീറ്റ് – മോദി തന്നെ വീണ്ടും പ്രധാന മന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി സ്ഥാനം തന്റെ ലക്ഷ്യമല്ലെന്നും,​ നരേന്ദ്രമോദി തന്നെയാകും അടുത്ത പ്രധാനമന്ത്രിയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. ദേശീയതയെ രാഷ്ട്രീയ വിഷയമാക്കുന്നത് ബി.ജെ.പിയുടെ നയമല്ല. ലോക്സഭയിലേക്ക് കേരളത്തില്‍ നിന്ന് കുറഞ്ഞത് നാല് ബി.ജെ.പി എം.പിമാരുണ്ടാകുമെന്നും ശബരിമല തന്നെയാണ് പ്രധാന വിഷയമെന്നും ഗഡ്കരി പറഞ്ഞു.

‘പ്രധാനമന്ത്രിയാകണം എന്ന ഒരാഗ്രഹവും തനിക്കില്ല. തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് ഭൂരിപക്ഷം കിട്ടുമെന്ന കാര്യം ഉറപ്പാണ്. മോദി തന്നെയാകും അടുത്ത പ്രധാനമന്ത്രി. ദേശീയതയെ രാഷ്ട്രീയ വിഷയമാക്കരുത്. ഞങ്ങള്‍ക്ക് ഏറെ വലുതാണ് ദേശീയത. അത് ഒരിക്കലും രാഷ്ട്രീയവിഷയമാകരുത്’ ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതം എന്ന ആശയത്തോട് യോജിക്കുന്നില്ലെന്നും ഗഡ്കരി വ്യക്തമാക്കി. എല്ലാ കോണ്‍ഗ്രസുകാരെയും രാജ്യത്തു നിന്ന് പുറത്താക്കണമെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ നിന്ന് കുറഞ്ഞത് നാല് സീറ്റുകള്‍ എങ്കിലും ബി.ജെ.പിക്ക് നേടുമെന്നാണ് പ്രതീക്ഷ. കേരളത്തില്‍ ശബരിമല തന്നെയാകും പ്രധാനവിഷയമായി ഉപയോഗിക്കുന്നത്. ഇത് കേരളത്തില്‍ ബി.ജെ.പിയുടെ കരുത്ത് കൂട്ടുമെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ വികാരം അത്രത്തോളമുണ്ട്. ഇത് വഴി ഞങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും ഗഡ്കരി വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top