×

പൂച്ചയുടെ പിന്നാലെ ഓടി; കിണറ്റില്‍ വീണ് രണ്ട് വയസുകാരന് ദാരുണാന്ത്യം

ചേര്‍പ്പ്: പൂച്ചയുടെ പിന്നാലെ ഒടുന്നതിനിടെ കിണറ്റില്‍ വീണ രണ്ടു വയസുകാരന് ദാരുണാന്ത്യം. ബാംഗളൂരുവില്‍ താമസിക്കുന്ന സുജേഷിന്റെയും നിഷയുടെയും മകന്‍ ദേവന്‍ഷാണ് മരിച്ചത്. അമ്മൂമ്മയ്‌ക്കൊപ്പം പെരുമ്ബിള്ളിയിലെ ബന്ധുവീട്ടില്‍ എത്തിയതായിരുന്നു കുട്ടി. തിങ്കളാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവമുണ്ടായത്.

അമ്മൂമ്മയ്ക്കും ബന്ധുക്കള്‍ക്കുുമൊപ്പം ശനിയാഴ്ചയാണ് ദേവന്‍ഷ് പെരുമ്ബിള്ളിശ്ശേരിയിലെ വീട്ടില്‍ എത്തിയത്. തിങ്കളാഴ്ച രാവിലെ തിരുവുള്ളക്കാവ് ക്ഷേത്രത്തില്‍ ആദ്യക്ഷരം കുറിച്ചശേഷം പെരുമ്ബിള്ളിശ്ശേരി ശാന്തിനഗറില്‍ കോരപ്പത്ത് ഹരിദാസിന്റെ വീട്ടില്‍ എത്തി. ഇവിടെവെച്ച്‌ പൂച്ചയുടെ പിന്നാലെ ഓടിയ കുട്ടി കൈവരിക്ക് ഉയരക്കുറവുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിശമനസേനയാണ് കുഞ്ഞിനെ പുറത്തെടുത്തത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top