×

കുട്ടികളെ പരസ്യമായി നഗ്നരാക്കി പരിശോധിച്ചു, കോട്ടയം ബിഗ് ബസാറിനെതിരെ പരാതി

കോട്ടയം: ചോക്ലേറ്റ് മോഷ്ടിച്ചെന്ന് ആരോപിച്ച്‌ കോട്ടയം ബിഗ് ബസാറില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ തടഞ്ഞ് നിറുത്തി പരസ്യമായി നഗ്നരാക്കി പരിശോധിച്ചെന്ന് രക്ഷിതാക്കളുടെ പരാതി. സഹോദരങ്ങള്‍ക്കൊപ്പം ബിഗ് ബസാറില്‍ എത്തിയ കുട്ടികളെയാണ് സെക്യൂരിറ്റി ജീവനക്കാര്‍ നഗ്‌നരാക്കി പരിശോധിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു പരാതിക്ക് ആധാരമായ സംഭവം.

ബന്ധുക്കള്‍ക്കൊപ്പം മധുരം വാങ്ങി പുറത്തേയ്ക്കിറങ്ങുമ്ബോള്‍ പിന്നാലെയെത്തിയ ജീവനക്കാര്‍ കുട്ടികളെ തടഞ്ഞ് നിറുത്തി പാന്റും ഷര്‍ട്ടും ഊരി പരിശോധന നടത്തുകയായിരുന്നു. സി.സി.ടി.വി നോക്കാമല്ലോയെന്ന് പറഞ്ഞെങ്കിലും ജീവനക്കാര്‍ കൂട്ടാക്കിയില്ല. പരസ്യമായി പരിശോധന നടത്തിയതോടെ കുട്ടികള്‍ മാനസികമായി തകര്‍ന്നെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ പരാതിയെ തുടര്‍ന്ന് സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും നഗ്നരാക്കി പരിശോധിക്കുന്നതായി കണ്ടില്ലെന്ന് ജില്ലാ പൊലീസ് മേധാവി ഹരിശങ്കര്‍ പറഞ്ഞു.

കുട്ടികള്‍ പോകുമ്ബോള്‍ സിഗ്നല്‍ സൗണ്ട് കേട്ടതിനെ തുടര്‍ന്നാണ് സെക്യൂരിറ്റി ജീവനക്കാര്‍ പോക്കറ്റില്‍ പരിശോധന നടത്തിയത്. കൂടുതല്‍ ദൃശ്യങ്ങള്‍ പരിശോധിച്ചതിന് ശേഷം പരാതിക്ക് അടിസ്ഥാനമുണ്ടെങ്കില്‍ കേസെടുക്കുമെന്നും പൊലീസ് മേധാവി പറഞ്ഞു. ബാലാവകാശ കമ്മിഷനിലും ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലും രക്ഷിതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top