×

ബിഡിജെഎസില്‍ ഭിന്നത രൂക്ഷമായി; നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ ബദല്‍ യോഗം ചേരുന്നു

ഇടുക്കി : ജില്ലാ പ്രസിഡന്റിന്റെ ഏക പക്ഷീയമായ നിലപാടുകള്‍ക്കെതിരെ അഞ്ച് നിയോജകമണ്ഡലം പ്രസിഡന്റുമാര്‍ യോഗം ചേരുന്നു. കുടൂതല്‍ ശക്തമായ നടപടികള്‍ എടുക്കുമെന്നാണ് അറിയാന്‍ സാധിക്കുന്നത്.

ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ 5 നിയോജക മണ്ഡലം പ്രസിഡന്റ് മാർ തൊടുപുഴയിൽ യോഗം ചേരുന്നു ഇടുക്കി ജില്ലാ BDJട ജില്ലാ വൈ. പ്രസിഡൻറും ഉടുമ്പഞ്ചോല നിയോജക മണ്ഡലം പ്രസിഡന്റുമായ കല്ലാർ രമേശിന്റെ അദ്ധ്യക്ഷതയിൽ യോഗം ചേർന്നത് .

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടും ഒന്നും പരിഹാരിക്കാതെ ഏക പക്ഷീയമായിട്ടാണ് ജില്ലാ പ്രസിഡന്റ് പെരുമാറുന്നത്. 1200 ബൂത്തുകള്‍ ഉണ്ടായിട്ടും പല ബൂത്തുകളിലും ബിജു കൃഷ്ണന്റെ അഭ്യര്‍ത്ഥനയും നോട്ടീസും എത്തിയിട്ടില്ല. ഇനി വരും ദിവസങ്ങളില്‍ മിന്നുന്ന പ്രകടനങ്ങളാണ് എല്‍ഡിഎഫും യുഡിഎഫും നടത്തുന്നത്. ഇതിനോട് കിട പിടിക്കുന്ന തരത്തില്‍ പ്രചരണം ശക്തമാക്കാന്‍ എന്നാണ് നിയോജകണ്ഡലം പ്രസിഡന്റുമാര്‍ ആവശ്യപ്പെടുന്നത്.

പീരുമേട് മണ്ഡലം പ്രസിഡന്റ് അജയൻ Kതങ്കപ്പൻ, തൊടുപുഴ മണ്ഡലം പ്രസിഡന്റ് ജയേഷ് v., ദേവികുളം മണ്ഡലം പ്രസിഡന്റ് പാർത്ഥേ ശ ൻ ശശികുമാർ ഇടുക്കി മണ്ഡലം പ്രസിഡന്റ് മനേഷ് കുടിക്കയത്ത് എന്നിവരാണ് യോഗത്തിൽ സംബന്ധിക്കുന്നത്, ജില്ലാ നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് യോഗം ചേരുന്നത്

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top