×

ആം ആദ്മി പിടിച്ച രണ്ടര ലക്ഷം വോട്ടുകള്‍ ഇക്കുറി ആര്‍ക്കൊപ്പം? എണാകുളത്തും തൃശൂരും എല്‍ഡിഎഫ് ആവേശത്തില്‍

ഏറ്റവും നിര്‍ണായകമായ തെരഞ്ഞെടുപ്പിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. രാജ്യത്ത് മതനിരപേക്ഷത പുലരണം. അതിന് ഇടത് പക്ഷം ജയിക്കണം. ഇടത്പക്ഷം ജയിക്കേണ്ടത് കാലത്തിന്റെ ആവശ്യകതയാണെന്നും കെജ്രിവാള്‍ പറഞ്ഞു.

സാറാ ജോസഫും അനിത പ്രതാപും പിടിച്ച വോട്ടുകള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയിലാണ് ഇരുമുന്നണികളും. ആം ആദ്മി പാര്‍ട്ടിയില്‍ ഗ്രൂപ്പ് പ്രശ്‌നങ്ങളും ചര്‍ച്ചയായിട്ടുണ്ട്. സി ആര്‍ ലകണ്ഠന്റെ നിലപാടാണ് ഇടതുപക്ഷത്തിന് ഇപ്പോള്‍ തലവേദനയായിരിക്കുന്നത്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ മികച്ച പ്രകടനം കാഴ്‌ച്ചവെക്കാന്‍ ആം ആദ്മി പാര്‍ട്ടിക്ക് കഴിഞ്ഞിരുന്നു.
2, 56, 662 വോട്ടുകളാണ് ആം ആദ്മി പാര്‍ട്ടി നേടിയത്. എറണാകുളത്ത് മാത്രം എ എ പിയുടെ സ്ഥാനാര്‍ത്ഥിയായിരുന്ന അനിതാ പ്രതാപ് 50,000 ത്തിനു മുകളില്‍ വോട്ട് പിടിച്ചു. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ 45,000ത്തിനടുത്ത് വോട്ടുകളാണ് എഎപി സ്ഥാനാര്‍ത്ഥി സാറ ജോസഫ് പിടിച്ചത്. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ.പി ധനപാലന്റെ പരാജയം ഉറപ്പിക്കാന്‍ സാറ ജോസഫ് പിടിച്ച ഈ വോട്ടുകള്‍ക്ക് കഴിയുകയും ചെയ്തു.

 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്ര വലിയ മുന്നേറ്റമുണ്ടാക്കിയിട്ടും ഇത്തവണ ആം ആദ്മി പാര്‍ട്ടി കേരളത്തില്‍ ഒരു സീറ്റില്‍ പോലും മത്സരിക്കുന്നില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top