×

‘ അമ്മേ… ‘ചേട്ടച്ഛ’നോട് ഇനി തല്ലല്ലേന്ന് പറയ്യ് ‘ തലയോട്ടി പൊട്ടിയത് വാക്കിം​ഗ് സ്റ്റിക്ക് വച്ചുള്ള മര്‍ദ്ദനം – അയല്‍വാസി വിതുമ്പികൊണ്ട് പറഞ്ഞത് ഇങ്ങനെ ‘ബെടെക്ക് ‘ ബിരുദധാരിയാണ് അമ്മ

 

‘ അമ്മേ… ‘ചേട്ടച്ഛ’നോട് ഇനി തല്ലല്ലേന്ന് പറയ്യ് ‘ തലയോട്ടി പൊട്ടിയത് സ്‌ട്രെച്ചര്‍ വച്ചുള്ള മര്‍ദ്ദനം – അയല്‍വാസി വിതുമ്പികൊണ്ട് പറഞ്ഞത് ഇങ്ങനെ

 

കുട്ടികളുടെ പേര് വെളിപ്പെടുത്തുന്നത് നിയമവിരുദ്ധമായതിനാല്‍ ഞങ്ങള്‍ പേരുകള്‍ വെളിപ്പെടുത്തുന്നില്ല.

ഭര്‍ത്താവ് മരിച്ചിട്ട് 3  മാസം കഴിഞ്ഞപ്പോള്‍ അമ്മ തിരുവനന്തപുരം സ്വദേശിയായ യുവാവുമായി ബന്ധത്തിലായിരുന്നു. കുട്ടികളെ അനാഥാലയത്തിലോ ബോര്‍ഡിംഗിലോ മറ്റ് നിര്‍ത്തി പഠിപ്പിക്കാമെന്ന് പറഞ്ഞ് ഇയാള്‍ സ്ഥിരമായി വഴക്കുണ്ടാക്കുമായിരുന്നു. ഇയാളെ കുട്ടികള്‍ ‘ചേട്ടച്ഛന്‍’ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ ഇങ്ങനെ വിളിച്ചിരുന്നതില്‍ അരുണ്‍ കുപിതനായിരുന്നു.

എന്നാല്‍ വീട്ടിലിരുന്ന ഇരുമ്പിന്റെ നടക്കാനായി ഉപയോഗിക്കുന്ന സ്‌ട്രെച്ചര്‍ വച്ചാണ് കുട്ടിയുടെ തലയ്ക്ക് അടിച്ചത്. രണ്ടാനച്ഛന്റെ അടിയേറ്റ് ഏഴുവയസുകാരന്‍ കോലഞ്ചേരി ആശുപത്രിയിലെ വെന്റിലേറ്ററില്‍ ചികിത്സയിലായണ്.

ബെടെക്ക് ബിരുദധാരിയാണ് അമ്മ

രണ്ടു പിഞ്ചു കുട്ടികളെ വാടക വീട്ടിൽ ഇരുത്തിയശേഷം  തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ പോയി മടങ്ങി വന്ന ശേഷമാണു  അമ്മയുടെ സുഹൃത്ത് കുട്ടികളോട് ക്രൂരത കാട്ടിയതു .വെങ്ങല്ലൂരിലുള്ള രാത്രി തട്ടുകടയിൽ നിന്നും രാത്രി വൈകിയാണ്  ഇവർ ഭക്ഷണം കഴിച്ചു മടങ്ങിയത് .വീട്ടിൽ തിരിച്ചെത്തിയപ്പോൾ ഇളയ കുട്ടി സോഫയിലും നിക്കറിലും മൂത്രം ഒഴിച്ച നിലയിലായിരുന്നു .ഇതേ തുടർന്ന് കോപിച്ച അമ്മയുടെ അടുപ്പക്കാരൻ മൂത്ത കുട്ടിയെ കാലിൽ പിടിച്ചു നിലത്തടിക്കുകയായിരുന്നു

 

.കുട്ടി ബോധം കെടുന്നതുവരെ മർദനം തുടർന്ന് .പിന്നീടാണ് ആശുപത്രിയിൽ  എത്തിച്ചത് .പ്രായ പൂർത്തിയായവർക്കു ഒന്നിച്ചു താമസിക്കാം എന്ന കോടതി വിധിയാണ്  വിവാഹം കഴിക്കാതെ ഒന്നിച്ചു താമസിക്കാൻ ഇവർക്ക്  ധൈര്യം നല്കിയതത്രെ .തിരുവനതപുരം മ്യൂസിയം സ്റ്റേഷനിൽ ഒരു കൊലക്കേസിലും ഇയാൾ പ്രതിയാണെന്ന് പോലീസ് പറഞ്ഞു .

 

7 വയസ്സുകാരനെ കാലിൽ തൂക്കി നിലത്തടിച്ച സംഭവത്തില്‍ അമ്മയുടെ സുഹൃത്ത് കസ്റ്റഡിയിലാണ് .. ക്രൂര മർദനത്തിനു വിധേയനായ മൂത്ത കുട്ടിയെ ഇന്നലെ പുലർച്ചെയാണു തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. വീണു പരുക്കേറ്റെന്നായിരുന്നു കുട്ടിയോടൊപ്പമുണ്ടായിരുന്ന അമ്മയും, ഇവരുടെ സുഹൃത്തും പറഞ്ഞത്.  കുട്ടിയുടെ നില വഷളായതിനെ തുടർന്നാണു കോലഞ്ചേരിയിലേക്കു മാറ്റിയത്. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ വച്ച് കുട്ടിയുടെ അമ്മയും സുഹൃത്തും പരസ്പര വിരുദ്ധമായാണ് സംസാരിച്ചത്.

 

കോലഞ്ചേരിയിലേക്കു കൊണ്ടുപോയ ആംബുലൻസിൽ കയറാൻ മാതാവിന്റെ സുഹൃത്ത് വിസമ്മതം പ്രകടിപ്പിച്ചതും സംശയത്തിനിടയാക്കി. മാതാവിന്റെ സുഹൃത്താണു സഹോദരനെ വടികൊണ്ട് മർദിച്ചതെന്നും സഹോദരന്റെ തലയ്ക്കു പിന്നിൽ ശക്തമായി അടിച്ചെന്നും, കാലിൽ പിടിച്ച് നിലത്തടിക്കുകയും ചെയ്തതായും ഇളയ കുട്ടി മൊഴി നൽകി. തലപൊട്ടി ചോര വന്നപ്പോൾ താനാണ് അതു തുടച്ചതെന്നും ഇളയ കുട്ടി ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർമാൻ ഡോ.ജോസഫ് അഗസ്റ്റിനോടും കമ്മിറ്റി അംഗങ്ങളോടും പറഞ്ഞു അമ്മയെ ചോദ്യം ചെയ്യാൻ കഴിഞ്ഞിട്ടില്ല.

 

ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം ഇളയ കുട്ടിയെ താൽക്കാലിക സംരക്ഷണത്തിന് അടുത്ത ബന്ധുവിനു കൈമാറി.   ആക്രമണത്തിൽ നാലുവയസ്സുകാരനായ ഇളയ സഹോദരന്റെ പല്ലു തകർന്നു. സംഭവത്തിൽ അമ്മയുടെ സഹൃത്തും തിരുവനന്തപുരം സ്വദേശിയുമായ യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തലയോട്ടി തകർന്ന് രക്തസ്രാവമുള്ളതിനാലാണു അടിയന്തിര ശസ്ത്രക്രിയ നടത്തിയതെന്നും നില അതീവ ഗുരുതരമാണെന്നും ആശുപത്രി അധികൃതർ അറിയിച്ചു. 7 വയസുള്ള കുട്ടിയുടെ മുഖത്തും ശരീരത്തും മർദനമേറ്റ പാടുകളുണ്ട്.

ആദ്യം കുട്ടികളെ തൊടുപുഴയിലെ ചാഴികാട്ട് ആശുപത്രിയിലായിരുന്നു എത്തിച്ചത്. ആതീവ ഗുരുതരാവസ്ഥയിലായ കുട്ടിയെ കോലഞ്ചേരി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

ഇളയ കുട്ടിയെ തൊടുപുഴയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ കുട്ടിയുടെ കാലുകളിൽ അടിയേറ്റ പാടുകളുണ്ട്. യുവാവിനെ വിശദമായി ചോദ്യം ചെയ്തുവരുകയാണെന്നും ഇടുക്കി ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റിയുടെ നിർദേശ പ്രകാരം കേസെടുക്കുമെന്നും ഡിവൈഎസ്പി കെ.പി. ജോസ് പറഞ്ഞു.   കുട്ടികളുടെ പിതാവ് ഒരുവർഷം മുൻപു മരിച്ചു. തുടർന്നാണു തിരുവനന്തപുരം സ്വദേശി, കുട്ടികളുടെ മാതാവിനൊപ്പം താമസമാരംഭിച്ചതെന്നു പൊലീസ് പറഞ്ഞു. ഇവർ നിയമപ്രകാരം വിവാഹിതരാണോയെന്ന് അറിയില്ല.

 

ദമ്പതികളെന്നു പറഞ്ഞാണ് ഇവർ തൊടുപുഴയ്ക്കു സമീപം കുമാരമംഗലത്ത് വീട് വാടകയ്ക്കെടുത്തത്. കസ്റ്റഡിയിലുള്ളയാളുടെ കാലിൽ കട്ടിൽ വീണു പരുക്കറ്റ പാടുണ്ട്. വടിയുടെ സഹായത്തോടെയാണ് നടക്കുന്നത്. ഇന്നലെ രാവിലെയാണു ഇതു സംബന്ധിച്ച് എറണാകുളം – ഇടുക്കി ജില്ലകളിലെ ചൈൽഡ് ലൈൻ അധികൃതർക്ക് വിവരം ലഭിച്ചത്.

 

കുട്ടിയുടെ ശരീരത്തിലെ മുറിവുകളും അടിയേറ്റ പാടുകളും കണ്ട് സംശയം തോന്നിയതിനെ തുടർന്നു ഡോക്ടറാണ് പൊലീസിനെയും ചൈൽഡ് ലൈനിലും വിവരം അറിയിച്ചത്. തുടർന്ന് പൊലീസും ഇടുക്കി ജില്ലാ ചൈൽഡ് വെൽഫയർ കമ്മിറ്റി അംഗങ്ങളും സംഭവം നടന്ന വീട്ടിലെത്തുകയും, മർദനമേറ്റ കുട്ടിയുടെ ഇളയ സഹോദരനിൽ നിന്നു വിവരം ശേഖരിക്കുകയും ചെയ്തു

 

അമ്മയുടെ രഹസ്യ കാമുകന്റെ മര്‍ദ്ദനമേറ്റ് ഏഴുവയസുകാരന്‍ കോലഞ്ചേരി ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലാണ്. സംഭവുമായി ബന്ധപ്പെട്ട് നന്ദന്‍കോട് സ്വദേശി അരുണ്‍ ആനന്ദിനെ തൊടുപുഴ സെല്ലില്‍ ഇട്ടിരിക്കുകയാണ്.

രണ്ട് കുട്ടികളെയും ഏത് വിധേനയും ഒഴിവാക്കാനുള്ള തന്ത്രങ്ങളുമായാണ് പ്രതി നടന്നിരുന്നതെന്ന് പറയപ്പെടുന്നു.

ഗുരുതരമായി പരിക്കേറ്റ ഏഴു വയസുകാരന്റെ വയറിനും ഹൃദയത്തിനും ഉള്‍പ്പെടെ ശരീരത്തിന്റെ ഇരുപതിലേറെ സ്ഥലങ്ങളില്‍ ഗുരുതര പരിക്കുണ്ടെന്നാണ് ചികില്‍സിച്ച ഡോക്ടര്‍ വ്യക്തമാക്കിയത്. 48 മണിക്കൂര്‍ നിരീക്ഷണത്തിലാണ് കുട്ടി.

രണ്ടാനച്ഛനാണ് കുട്ടിയെ മാരകമായി മര്‍ദ്ദിച്ചതെന്ന മുത്തശ്ശിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഇയാള്‍ക്കെതിരെ തൊടുപുഴ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഏഴു വയസുകാരന്റെ സഹോദരന്‍ മൂന്നര വയസുകാരന്‍ ഇയാള്‍ മര്‍ദ്ദിച്ചതായി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി അധികൃതര്‍ക്ക് മൊഴി നല്‍കിയിരുന്നു. രണ്ടാനച്ഛന്‍ മര്‍ദ്ദിച്ചതായി ഇളയകുട്ടി പറഞ്ഞിരുന്നതായി അയല്‍വാസിയും പ്രതികരിച്ചു.

കുട്ടികളുടെ അമ്മയുടെ മൊഴി ഇന്ന് പൊലീസ് രേഖപ്പെടുത്തും. രണ്ടാനച്ഛന്റെ അറസ്റ്റ് ഇന്ന് വൈകിയുണ്ടാകുമെന്നാണ് പൊലീസ് അറിയിക്കുന്നത്. ആരോഗ്യമന്ത്രി ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഏഴു വയസുകാരന് ചികില്‍സാ സഹായം സര്‍ക്കാര്‍ നല്‍കുമെന്ന് അറിയിച്ചു. ഇളയകുട്ടിയുടെ സംരക്ഷണവും സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും വ്യക്തമാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top