×

‘കല്‍പ്പന പ്രസവിച്ചു’ ; വിമര്‍ശകരെ ട്രോളി ശശി തരൂര്‍, ‘ഇടത് നേതാക്കള്‍ക്ക് ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്‌നം’

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മീന്‍ ചന്തയിലെത്തിയതിനെ കുറിച്ച്‌ ശശി തരൂര്‍ ചെയ്ത ട്വീറ്റ് വിവാദത്തിലാതിന് പിന്നാലെ ഇതിന് വിശദീകരണവുമായി ശശി തരൂര്‍ രം​ഗത്ത്. വിവാദ ട്വീറ്റിന് വിശദീകരണം നല്‍കിയും വിമര്‍ശിച്ചവരെ ട്രോളിയുമാണ് തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാര്‍ഥി ശശി തരൂര്‍ രം​ഗത്തെത്തിയത്. കഴിഞ്ഞ ദിവസം വോട്ടുതേടി തിരുവനന്തപുരം മാര്‍ക്കറ്റ്‌ സന്ദര്‍ശിച്ച ചിത്രം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചിരുന്നു. ഇതാണ് വിവാദമായത്.

‘മീന്‍മണം അടിക്കുമ്ബോള്‍ ഓക്കാനം വരുന്ന തനിക്ക് പോലും വലിയ സ്വീകരണമാണ് അവിടെ ലഭിച്ചത്’ എന്നാണ് തരൂര്‍ ട്വീറ്റ് ചെയ്തത്. ഇതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നത്. തരൂരിന്റെ ഉള്ളിലെ ജാതിബോധമാണ് ഇത്തരത്തിലുള്ള ഒരു പോസ്റ്റിടാന്‍ പ്രേരിപ്പിച്ചതെന്നും മത്സ്യത്തൊഴിലാളികളെ അപമാനിക്കുകകയാണ് തരൂര്‍ ചെയ്തത് എന്നിങ്ങനെ പോകുന്നു വിമര്‍ശനം.

വിമര്‍ശനം കടുത്തതോടെയാണ് താന്‍ അര്‍ഥമാക്കിയത് അതല്ല എന്നതിന് വാക്കിന്റെ മറ്റൊരു അര്‍ഥവും ചേര്‍ത്ത്‌ വിശദീകരണവുമായാണ് തരൂര്‍ എത്തിയത്. മലയാളി ഇടത് നേതാക്കള്‍ക്ക് തന്റെ ഇംഗ്ലീഷ് മനസിലാകാത്തതാണ് പ്രശ്‌നമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. squeamishly എന്ന വാക്കിന് സത്യസന്ധതയുള്ള, ശുണ്ഠിയുള്ള എന്നീ വാക്കുകളാണ് തരൂര്‍ ചൂണ്ടിക്കാണിക്കുന്നത്. ഓളം ഡിഷ്ണറിയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് തരൂരിന്റെ ട്വീറ്റ്.

വിവാദമാക്കിയവരെ ട്രോളാന്‍’ഓര്‍ഡര്‍ ഡെലിവേഡ്’ എന്ന വാക്കിന് ‘കല്‍പ്പന പ്രസവിച്ചു’ എന്ന് ഗൂളിളില്‍ അര്‍ത്ഥം കാണിക്കുന്നതിന്റെ മറ്റൊരു സ്‌ക്രീന്‍ ഷോട്ടും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top