×

‘കറുത്ത പൊഹ’ അല്ല; ‘വെളുത്ത പുക’ തന്നെ; പുറപ്പുഴക്കാരന്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥി

ട്ടയം : ഇന്ന് വൈകിട്ട് 6 മണിക്ക് സ്റ്റിയറിംഗ് കമ്മിറ്റിക്ക് ശേഷം പി ജെ ജോസഫിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും. പിതാവും പുത്രനും പി ജെ ജോസഫിന്റെ ആവശ്യം അംഗീകരിച്ചു. എന്നാല്‍ കോട്ടയം മണ്ഡലത്തിന് പകരം ഇടുക്കി മണ്ഡലം വേണമെന്ന ആവശ്യം നിരാകരിച്ചു. ശക്തമായിട്ടാണ് കോട്ടയം ഒഴിവാക്കുന്നതിനെതിരെ ജോസ് കെ മാണി പ്രതികരിച്ചത്. പാര്‍ട്ടിയുടെയും പ്രവര്‍ത്തകരുടേയും വികാരം വ്രണപ്പെടുത്തരുത്. കോണ്‍ഗ്രസിന് കോട്ടയം വിട്ടുകൊടുത്താല്‍ എല്ലാ പഞ്ചായത്തുകളിലും കേരള കോണ്‍ഗ്രസിനെ ശിഥിലമാക്കുമെന്നും ഉദാഹരണ സഹിതം ജോസ് കെ മാണി കമ്മിറ്റിയില്‍ പറഞ്ഞു. അത്തരം നീക്കം ഉമ്മന്‍ചാണ്ടിയും രമേശും നടത്തരുതെന്നും കെ എം മാണിയും ആവശ്യപ്പെട്ടു. രണ്ടുപേരെയും സംസ്ഥാന കമ്മിറ്റിയുടെ തീരുമാനം കെ എം മാണി ഫോണില്‍ അപ്പോള്‍ തന്നെ അറിയിച്ചു. മുല്ലപ്പിള്ളി രാമചന്ദ്രനേയും വിളിച്ച് സീറ്റ് വച്ച് മാറ്റം നടപ്പില്ലായെന്നും അറിയിച്ചു.

രാവിലെ ചേര്‍ന്ന നേതൃയോഗത്തില്‍ പി ജെ ജോസഫ് ലോക്‌സഭയിലേക്ക് മല്‍സരിക്കാനുള്ള താല്‍പ്പര്യം പാര്‍ട്ടിക്ക് മുമ്ബാകെ ഔദ്യോഗികമായി അവതരിപ്പിച്ചു. ഇക്കാര്യം പാര്‍ട്ടിയിലെ മറ്റ് നേതാക്കളുമായി കൂടിയാലോചിച്ച ശേഷം തീരുമാനം അറിയിക്കാമെന്ന് പാര്‍ട്ടി ചെയര്‍മാന്‍ കെ എം മാണി അറിയിച്ചു. വൈകീട്ട് മൂന്നിന് സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേര്‍ന്ന് സ്ഥാനാര്‍ത്ഥി കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. പാര്‍ട്ടി ഒറ്റക്കെട്ടാണെന്നും സി എഫ് തോമസ് പറഞ്ഞു.

അതേസമയം മാണി വിഭാഗം ജോസഫിന്റെ വാദത്തെ എതിര്‍ത്തു. ഫ്രാന്‍സിസ് ജോര്‍ജ് പോയതോടെ ജോസഫ് വിഭാഗത്തിന്റെ ശക്തി കുറഞ്ഞെന്നും മാണി വിഭാഗം വാദിച്ചു. എന്നാല്‍ കേരള കോണ്‍ഗ്രസില്‍ ലയിച്ച ജോസഫ് വിഭാഗത്തിന് അര്‍ഹമായ പരിഗണന കിട്ടിയിട്ടില്ലെന്ന് മോന്‍സ് ജോസഫ് എംഎല്‍എ പറഞ്ഞു.

കോട്ടയമാണെങ്കിലും താന്‍ നില്‍ക്കാന്‍ സന്നദ്ധനാണെന്ന് പി ജെ ജോസഫ് വ്യക്തമാക്കിയതോടെ എല്ലാ ശുഭമാവുകയാണ്. നാളെ മുതല്‍ പി ജെ ജോസഫ് എംഎല്‍എ സ്ഥാനാര്‍ത്ഥിയായി വീണ്ടും കളത്തിലിറങ്ങുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top