×

പി ജെ ജോസഫ് ഇടുക്കിയില്‍ തന്നെ ! മല്‍സരം രണ്ടിലയില്‍ അല്ല – മല്‍സരം സ്വതന്ത്രന്‍മാര്‍ തമ്മില്‍ – മാണി പാര പണിയില്ലെന്ന് ഉറപ്പ്

കോട്ടയം: കേരള കോൺഗ്രസ് സീറ്റ് തർക്കത്തിൽ ജോസ് കെ മാണിയും കെഎം മാണിയും ചേർന്ന് പടവെട്ടിയ പിജെ ജോസഫ സംരക്ഷിക്കാൻ കോൺഗ്രസ് രംഗത്തെത്തി.  കോട്ടയം സീറ്റിനായി അവകാശവാദം ഉന്നയിച്ച് ജോസഫ് എത്തിയതോടെ മാണിയും കൂട്ടരും ജോസഫിനെ തന്ത്രങ്ങൾ മെനഞ്ഞു ഒഴിവാകുകയായിരുന്നു. സീറ്റിനായിൻ ജോസഫ് ഉമ്മൻ ചാണ്ടിയുടെ പക്കൽ എത്തിയെങ്കിലും മാണി ഇടപെട്ട് ചാണ്ടിയെയും ജോസഫിനെതീരെ നിർത്തി. ജോസഫിനൊപ്പം ഉണ്ടായിരുന്ന മോൻസ് ജോസഫ് എംഎൽഎ കൂടി കോട്ടയം ലോക്സഭാ സ്ഥാനാർഥി തോമസ് ചാഴികാടനെ പിന്തുണച്ചതോടെ ജോസഫ് തകർന്നു പോയിരുന്നു.

എന്നാൽ തന്നെ പാർട്ടിയിൽ ഒറ്റപ്പെടുത്തിയവർക്കെതിരെ ജോസഫ് പിന്നണിയിൽ പടയൊരുക്കം നടത്തുന്നതായാണ് വിവരം. കോട്ടയം സീറ്റ് നൽകാത്ത മാണിയുടെ തീരുമാനത്തിന് പിന്നാലെ തന്നെ ഇടുക്കി സീറ്റ് നൽകാനാവില്ല എന്ന കോൺഗ്രസ് നിലപാടും ജോസഫിന് വലിയ തിരിച്ചടി തന്നെ ആയിരുന്നു.

ഇതോടെ മാണിയെ പൂട്ടാൻ ജോസഫ് ഇടുക്കിയിൽ സ്വതന്ത്രനായി മത്സരിക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ജില്ലക്ക് പുറത്തുനിന്നുള്ള ആളുകൾ മത്സരിക്കേണ്ട എന്ന മാണിയുടെ തീരുമാനത്തിനു വെല്ലുവിളിയുയർത്താനാവും ജോസഫ് ശ്രമിക്കുക. തിരഞ്ഞെടുപ്പിൽ ജോസഫ് ഇടുക്കിയിൽ സ്വതന്ത്രനായാൽ അതിന്റെ പ്രതിഫലനം സമീപ ജില്ലകളിലും കാണാനാവും

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top