×

ജോയ്‌സിന്റെ എം പി ഫണ്ട് 25 കോടി മാത്രം; ബാക്കി 4700 കോടിയും മോദി സര്‍ക്കാരിന്റെ ഇടുക്കിക്കുള്ള സമ്മാനം – ബിനു കൈമള്‍

ജോയ്‌സിന്റെ എം പി ഫണ്ട് 25 കോടി മാത്രം; ബാക്കി 4400 കോടിയും മോദി സര്‍ക്കാരിന്റെ നേട്ടം -ബിനു കൈമള്‍

തൊടുപുഴ : ഇടുക്കി എം പി ജോയ്‌സ് ജോര്‍ജ്ജ് വലിയ ഹോര്‍ഡിംഗ് വച്ചിരിക്കുന്നത് എന്‍ഡിഎയ്ക്ക് ഏറെ ഗുണകരമാണെന്ന് ബിജെപി ഇടുക്കി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍. ഒരു എം പിക്ക് ഒരു വര്‍ഷം മണ്ഡലത്തില്‍ ചെലവഴിക്കാന്‍ ലഭിക്കുന്നത് അഞ്ച് കോടി മാത്രമാണ്. അങ്ങനെ ആകെ എം പിയുടെ സ്വന്തം ഫണ്ടായി ലഭിച്ചിരിക്കുന്നത് 25 കോടി മാത്രമാണ്. എന്നാല്‍ ഇടുക്കിയില്‍ ഇപ്പോള്‍ 4500 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നടന്നുവെന്നാണ് ഇടുക്കി എം പി പറഞ്ഞിരിക്കുന്നത്. അതെല്ലാം മോദി സര്‍ക്കാരിന്റെ നേട്ടമാണ്. അതില്‍ 25 കോടി ഒഴികയെുള്ള ഫണ്ട് മുഴുവന്‍ കേന്ദ്രസര്‍ക്കാരാണ് അനുവദിച്ചിരിക്കുന്നത്. വിവിധ വകുപ്പ് മന്ത്രാലയങ്ങള്‍ മുഖാന്തിരമാണ് സര്‍ക്കാര്‍ ഫണ്ട് ലഭിച്ചത്.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 3 പേർ  à´šà´¿à´¤àµà´°à´¤àµà´¤à´¿àµ½ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 14 പേർ, Biju Nellanickal, Binu J Kaimal, Sree Kaimal, Padmabhooshan Sasidharan എന്നിവരുൾപ്പെടെ, ആളുകൾ നിൽക്കുന്നു

ഈ സര്‍ക്കാരിന് 55 മാസങ്ങള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. എന്നാല്‍ 55 വര്‍ഷങ്ങള്‍ ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ എന്താണ് ഇടുക്കിക്ക് അനുവദിച്ചിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണമെന്നും ബിനു ജെ കൈമള്‍ ആവശ്യപ്പെട്ടു ജോയ്‌സ്‌ജോര്‍ജ്ജ് ലക്ഷക്കണക്കിന് രൂപയാണ് ഫ്‌ളക്‌സിനായി മാറ്റിവച്ചിരിക്കുന്നതെന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ബിനു ജെ കൈമള്‍. അത്തരം പ്രചരണ പരിപാടികള്‍ എന്‍ഡിഎയുടെ വികസന നേട്ടമാണ്. അല്ലാതെ അത് എംപിയുടെ സ്വന്തം നേട്ടമല്ല. ഇടുക്കിയിലെ ജനങ്ങള്‍ക്ക് ആവശ്യമായ ഓരോ സ്വപന പദ്ധതികള്‍ക്കും മോദി സര്‍ക്കാര്‍ പണം അനുവദിക്കുകയും അതില്‍ 90 ശതമാനവും നിര്‍മ്മാണം പൂര്‍ത്തിയായതായും ബിനു ജെ കൈമള്‍ അവകാശപ്പെട്ടു.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: 4 പേർ, ചിരിക്കുന്ന ആളുകൾ à´«àµ‹à´Ÿàµà´Ÿàµ‹à´¯àµà´Ÿàµ† വിവരണം ലഭ്യമല്ല. à´«àµ‹à´Ÿàµà´Ÿàµ‹à´¯àµà´Ÿàµ† വിവരണം ലഭ്യമല്ല.

ചിത്രത്തിൽ ഇനിപ്പറയുന്നത്‌ അടങ്ങിയിരിക്കാം: ഒന്നോ അതിലധികമോ ആളുകൾ, ഔട്ട്ഡോർ, പ്രകൃതി എന്നിവ

ഇടുക്കി സീറ്റ്ില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥിയുടെ വിജയത്തിനായി അക്ഷീണം ബിജെപി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുമെന്നും ബിനു പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ കെ എസ് അജിയും മീഡിയാ സെല്‍ കണ്‍വീനര്‍ സുനിലും പങ്കെടുത്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top