×

ആല്‍ മരത്തിന് ചുവട്ടില്‍ തീയിട്ടത് ചോദ്യം ചെയ്തതിന് ക്ഷേത്ര മേല്‍ശാന്തിക്ക് ക്രൂര മര്‍ദ്ദനം

കട്ടപ്പന: ക്ഷേത്ര പരിസരത്തുള്ള ആല്‍ മരത്തിന് ചുവട്ടില്‍ തീയിട്ടത് ചോദ്യം ചെയ്തതിന് മേല്‍ശാന്തിയെ മര്‍ദ്ദിച്ചെന്ന് പരാതി. നിര്‍മ്മലാ സിറ്റി മുളകരമേട് ധര്‍മ ശാസ്താ ക്ഷേത്രത്തിലെ മേല്‍ശാന്തിയായ കാഞ്ചിയാര്‍ പുത്തന്‍പുരയ്ക്കല്‍ പി. ശശിധരനാണ് (49) പ്രദേശവാസിയുടെ മര്‍ദ്ദനമേറ്റത്. രാവിലെ ക്ഷേത്രം തുറക്കാന്‍ പോകവേയാണ് തീയിട്ട സംഭവം ശശിധരന്‍ ചോദ്യം ചെയ്തത്. ക്രൂരമായി മര്‍ദ്ദനമേറ്റതോടെ ശശിധരന്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി.

സംഭവത്തില്‍ പൊലീസ് കേസെടുത്തു. സംഭവത്തിന് പിന്നാലെ മേല്‍ശാന്തിയെ മര്‍ദ്ദിച്ച വ്യക്തിക്കെതിരെ നടപടിയെടുക്കുക എന്ന് കാട്ടി പോസ്റ്ററും പ്രത്യക്ഷപ്പെട്ടിരുന്നു. ശാന്തിയെ ക്രൂരമായി മര്‍ദ്ദിച്ച തോട്ടാപ്പള്ളി സുനില്‍ എന്ന സാമൂഹ്യ വിരുദ്ധനെതിരെ എല്ലാ സമാധാന കാംക്ഷികളും ഒന്നിക്കുക എന്നായിരുന്ന പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട വാചകം. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top