×

കര്‍ഷക ആത്മഹത്യ; മന്ത്രി സുനില്‍കുമാറിനെ കരിങ്കൊടി കാണിച്ചു; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ പോലീസ് പിടികൂടി

 

തൊടുപുഴ : ഇടുക്കിയിലെത്തിയ മന്ത്രി സുനില്‍കുമാറിന് കരിങ്കൊടി കാണിച്ചു. ഒരു കയ്യില്‍ കരിങ്കൊടിയും അരയില്‍ യൂത്ത് കോണ്‍ഗ്രസ് കൊടിയുമായെത്തിയ പ്രവര്‍ത്തകന്‍ മന്ത്രിയുടെ ഇന്നോവ കാറിന് മുമ്പിലേക്ക് എടുത്ത് ചാടി. പിന്നാലെ പാഞ്ഞെത്തിയ പൈലറ്റ് വാഹനത്തിലെ പോലീസുകാര്‍ ലാത്തിയുമായി ചാടി പ്രവര്‍ത്തകനെ വളഞ്ഞിട്ട് പിടിച്ചു. ഉടന്‍ തന്നെ തൊടുപുഴയില്‍ നിന്നും ട്രാഫിക് നിയന്ത്രിച്ചിരുന്ന പോലീസുകാര്‍ ചേര്‍ന്ന് ഓട്ടോയില്‍ കയറ്റി പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടൊന്നും ഇല്ലെയെന്ന് മന്ത്രിയുടെ സെക്രട്ടറി ഉന്നത പോലീസുകാരോട് ചോദിച്ചു. പ്രതിഷേധം ഉണ്ടാവുമെന്ന് അറിഞ്ഞിട്ടും പത്തില്‍ താഴെ പോലീസുകാര്‍ മാത്രമേ സ്ഥലത്ത് ഉണ്ടായിരുന്നുള്ളൂ.

 

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top