×

ഇനി 43 ദിവസം – കേരളത്തിൽ April 23 ന് ; ഫലപ്രഖ്യാപനം മെയ് 23 ന്; വോട്ടെടുപ്പ് ഏഴുഘട്ടങ്ങളില്‍;

 

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ഏഴുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഏപ്രില്‍ 11 ന് ആദ്യഘട്ടം വോട്ടെടുപ്പ്. ഏപ്രില്‍ 18 ന് രണ്ടാം ഘട്ടം. ഏപ്രില്‍ 23 -മൂന്നാം ഘട്ടം. ഏപ്രില്‍ 29 നാലാംഘട്ടം. മെയ് 6 അഞ്ചാം ഘട്ടം. മെയ് 19 ആറാം ഘട്ടം.

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള തീയതികള്‍ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറയാണ് വാര്‍ത്താസമ്മേളനത്തില്‍ തിരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്. ഏഴുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഏപ്രില്‍ 11 ന് ആദ്യഘട്ടം വോട്ടെടുപ്പ്. ഏപ്രില്‍ 18 ന് രണ്ടാം ഘട്ടം. ഏപ്രില്‍ 23 -മൂന്നാം ഘട്ടം. ഏപ്രില്‍ 29 നാലാംഘട്ടം. മെയ് 6 അഞ്ചാം ഘട്ടം. മെയ് 19 ആറാം ഘട്ടം.

ഇന്നുമുതല്‍ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. രാജ്യത്താകെ 90 കോടി വോട്ടര്‍മാരുണ്ട്. ആകെ 8.4 കോടി പുതിയ വോട്ടര്‍മാര്‍. 10 ലക്ഷം പോളിങ് ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. എല്ലാ ബൂത്തുകളിലും വിവിപാറ്റ യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രമുണ്ടാകും. എല്ലാ ബൂത്തുകളിലും വിവിപാറ്റ യന്ത്രങ്ങള്‍ ഉപയോഗിക്കുമെന്ന് കമ്മീഷന്‍ അറിയിച്ചു.വോട്ടിങ് യന്ത്രത്തില്‍ സ്ഥാനാര്‍ത്ഥികളുടെ ചിത്രമുണ്ടാകും. വോട്ടിങ് യന്ത്രങ്ങളുടെ സുരക്ഷയ്ക്കായി പ്രത്യേക സംവിധാനം തയ്യാറാക്കും. വോട്ട് ചെയ്യാന്‍ ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാണ്. വോട്ടര്‍മാര്‍ക്ക് പരാതി അറിയിക്കാന്‍ മൊബൈല്‍ ആപ് സംവിധാനം ഒരുക്കും. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ നമ്ബര്‍ ഉണ്ടാകും: 1950 സോഷ്യല്‍ മീഡിയ പ്രചാരണവും തിരഞ്ഞെടുപ്പ് ചെലവില്‍ പെടും.

തിരഞ്ഞെടുപ്പ് നടത്തിപ്പിന് വളരെ സമഗ്രമായ തയ്യാറെടുപ്പാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തിയിരിക്കുനനതെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു.സംസ്ഥാനങ്ങളിലെ ക്രമസമാധനില വിലയിരുത്താന്‍ ചീഫ് സെക്രട്ടറിമാരുമായി ചര്‍ച്ച നടത്തിയിരുന്നു.റെയില്‍വെ അടക്കം വിവിധ വകുപ്പുകളുമായി വിശദമായ ചര്‍ച്ച നടത്തി. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി വരെ വോട്ടര്‍ പത്രിക പുതുക്കുന് പ്രക്രിയ തുടരും. വോട്ടര്‍ പട്ടികയുടെ ശുദ്ധതയാണ് സുതാര്യമായ തിരഞ്ഞെടുപ്പിന്റെ അടിസ്ഥാനമെന്ന് കമ്മീഷന്‍ വിശ്വസിക്കുന്നു. എല്ലാ സ്റ്റേറ്റ് ബോര്‍ഡുകളുടെയും പരീക്ഷാ തീയതി, ഉത്സവങ്ങള്‍, വിളവെടുപ്പ് കാലം എല്ലാം പരിഗണിച്ചാണ് തീയതികള്‍ നിശ്ചയിച്ചത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top