×

‘പുലിയെ പിടിക്കാന്‍ എലിമാളത്തിലെത്തിയ രാഹുല്‍ ജി – കെ ടി ജലീല്‍’; സെല്‍ഫ് ട്രോളടിക്കല്ലേയെന്ന് സോഷ്യല്‍ മീഡിയ

യനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ട്രോളുമായി ഇറങ്ങിയ മന്ത്രി കെ ടി ജലീലിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. ‘പുലിയെ പിടിക്കാന്‍ എലിമാളത്തില്‍ എത്തിയ രാഹുല്‍ ജി, പുലിയോട് യുദ്ധം ചെയ്യേണ്ടത് എലിമാളത്തിലെത്തിയല്ല, പുലിമടയില്‍ ചെന്നാണെ’ന്നുമായിരുന്നു മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്.

ഇതേ പോസ്റ്റില്‍ തന്നെ ഇതര സംസ്ഥാന തൊഴിലാളിയോട് രാഹുല്‍ ഗാന്ധിയെ ഉപമിച്ചും മന്ത്രി മീം പോസ്റ്റ് ചെയ്ത് ചേര്‍ത്തിട്ടുണ്ട്. ‘ ശ്ശെടാ പോസ്റ്ററൊട്ടിപ്പിനും കൂലിപ്പണിക്കും മാത്രമല്ല, ഇലക്ഷന് മത്സരിപ്പിക്കാനും ഹിന്ദിക്കാരെ ഇറക്കി തുടങ്ങിയോ എന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

ഹിന്ദിക്കാര്‍ക്ക് എന്താണ് കുഴപ്പമെന്നും നിങ്ങള്‍ ഈ സംസ്ഥാനത്തെ മന്ത്രിയല്ലേ, ഇവിടെ വന്ന് ജോലി ചെയ്യുന്നവരെല്ലാം മോശക്കാരാണോ എന്നുമെല്ലാം ചിലര്‍ ചോദിക്കുന്നുണ്ട്. എന്തായാലും രാഹുല്‍ ഗാന്ധിയെയും കോണ്‍ഗ്രസിനെയും ട്രോളാന്‍ ശ്രമിച്ച്‌ സെല്‍ഫ് ട്രോളായ അവസ്ഥയിലാണ് മന്ത്രിയെന്നാണ് സോഷ്യല്‍ മീഡിയയിലെ പോസ്റ്റുകള്‍ പറയുന്നത്.

ഇതിലൂടെ വെളിപ്പെടുന്നത് മന്ത്രിയുടെ മനോഭാവം തന്നെയാണെന്നും പരാജയഭീതി കൊണ്ടാണ് സ്വന്തം പാര്‍ട്ടിയെ എലിമാളമാക്കുന്നത് എന്ന കമന്റുകളും ഫേസ്ബുക്കില്‍ നിറയുന്നുണ്ട്. സ്വന്തം പാര്‍ട്ടിയെയും സ്ഥാനാര്‍ത്ഥികളെയും ഇത്രയും വിലയിടിച്ച്‌ കാണരുതെന്നും ചിലര്‍ മന്ത്രിക്ക് ‘ഉപദേശ’ വും നല്‍കുന്നുണ്ട്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top