×

തുഷാര്‍ തൃശൂരോ വയനാട്ടിലോ ? ഇടുക്കിയില്‍ ബിജു കൃഷ്ണനും ആലത്തൂരില്‍ ടി വി ബാബുവും മാവേലിക്കരയില്‍ തഴവ സഹദേവനും സ്ഥാനാര്‍ഥികളായേക്കും.

തിരുവനന്തപുരം: ബി ഡി ജെ എസ് സ്ഥാനാര്‍ഥികളെ പാര്‍ട്ടി അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി ഉടന്‍ പ്രഖ്യാപിക്കുമെന്ന് സൂചന. ബി ഡി ജെ എസ് മത്സരിക്കുന്ന 5 ല്‍ 3 സീറ്റുകളിലും ധാരണയായിട്ടുണ്ട്. ആലത്തൂരില്‍ ടി വി ബാബു, മാവേലിക്കരയില്‍ തഴവ സഹദേവന്‍, ഇടുക്കിയില്‍ ബിജു കൃഷ്ണന്‍ എന്നിവരാണ് ബി ഡി ജെ എസ് സ്ഥാനാര്‍ഥികള്‍ എന്നാണ് സൂചന.

തൃശൂരില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ പേര് പരിഗണനയിലുണ്ടെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. വയനാട്ടില്‍ കേരളാ കോണ്‍ഗ്രസ് പി സി തോമസ്‌ വിഭാഗത്തിന്‍റെ നേതാവായിരുന്ന ആന്‍റോ അഗസ്റ്റിനെ ബി ഡി ജെ എസ് സ്ഥാനാര്‍ഥിയായി മത്സരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനം. എന്നാല്‍ രാഹുല്‍ ഗാന്ധി വയനാട് മത്സരിക്കാന്‍ എത്തുകയാണെങ്കില്‍ ഇക്കാര്യത്തില്‍ മാറ്റം വന്നേക്കും.

ഇങ്ങനെ രണ്ടു കാര്യങ്ങളിലാണ് ബി ഡി ജെ എസ് ആലോചിക്കുന്നത്. ഒന്നുകില്‍ തൃശൂരില്‍ നിന്ന് തുഷാര്‍ വെള്ളാപ്പള്ളി വയനാടിലെക്ക് മാറിയേക്കും. അങ്ങനെ വന്നാല്‍ വയനാട്ടില്‍ വായ്പ സ്ഥാനാര്‍ഥി എന്ന ആക്ഷേപം ഒഴിവാക്കുകയും ചെയ്യാം. രണ്ടാമത്തെ സീറ്റ് ബി ജെ പിക്ക് വച്ച്‌ മാറുകയെന്നാണ്. രാഹുലിനെതിരെ ബി ജെ പിയുടെ ദേശീയ നേതാക്കള്‍ ആരെങ്കിലും കേരളത്തില്‍ മത്സരിക്കണമെന്ന ചര്‍ച്ചകള്‍ സജീവമാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top