×

പ്രിയങ്ക എഫക്‌ട് ; ഉത്തര്‍ പ്രദേശ് ബി.ജെ.പി എം.എല്‍.എ അവ്താര്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ഉത്തര്‍ പ്രദേശിലെ ബി.ജെ.പി എം.എല്‍.എ അവ്താര്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. മീറാപൂര്‍ മണ്ഡലത്തില്‍ നിന്നുമുള്ള ബി.ജെ.പി എം.എല്‍.എയാണ് അവ്താര്‍ സിങ്.

പുതിയ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്ത പ്രിയങ്ക ഗാന്ധിയുടെ ലക്നൌവിലെ പ്രചരണത്തിനിടയില്‍ അവരുടെ സാന്നിധ്യത്തിലാണ് അവ്താര്‍ സിങ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

പ്രിയങ്ക ഗാന്ധിയുടെ സംസ്ഥാനത്തെ ആദ്യ മാസ്റ്റര്‍ സ്ട്രോക്കാണ് അവ്താര്‍ സിങിന്റെ കോണ്‍ഗ്രസിലേക്കുള്ള പ്രവേശം എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. മഹാന്‍ ദള്‍ ഭൂരിപക്ഷമുള്ള ഒ.ബി.സി പാര്‍ട്ടിയെ മുന്നണിയിലെടുത്തതിന് ശേഷമുള്ള സംസ്ഥാനത്തെ ഏറ്റവും വലിയ വാര്‍ത്തയാണ് അവ്താര്‍ സിങിന്റെ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കുള്ള കടന്നു വരവ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top