×

ഓടുന്ന ട്രെയിനില്‍ യുവതിയെ കടന്നുപിടിച്ചു, പീഡനശ്രമം: യുവാവിനെ യാത്രക്കാര്‍ പിടിച്ച്‌ പൊലീസിലേല്‍പ്പിച്ചു

തിരുവനന്തപുരം: ട്രെയിന്‍ യാത്രക്കിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. വര്‍ക്കലയ്ക്കടുത്താണ് സംഭവം നടന്നത്. തിരുവന്തപുരം ഫോര്‍ട്ട് പുന്നപുരം തൈവളപ്പില്‍ ബാബുരാജ് എന്നയാളാണ് റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത്. ആലപ്പുഴ സ്വദേശിനിയായ 21കാരിയെ പ്രതി അടുത്തുകൂടി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിലാണ് പീഡനം നടന്നത്. ട്രെയിന്‍ വര്‍ക്കല സ്‌റ്റേഷന്‍ പിന്നിട്ടതോടെയാണ് പീഡനശ്രമം നടന്നത്. ബാബുരാജ് കടന്ന് പിടിച്ചതോടെ യുവതി ബഹളം വച്ചു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സഹയാത്രക്കാര്‍ പ്രതിയെ കയ്യോടെ പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ബെംഗളൂരു കന്യാകുമാരി ഐലന്‍ഡ് എക്‌സ്പ്രസിലാണ് പീഡനം നടന്നത്. ട്രെയിന്‍ വര്‍ക്കല സ്‌റ്റേഷന്‍ പിന്നിട്ടതോടെയാണ് പീഡനശ്രമം നടന്നത്. ബാബുരാജ് കടന്ന് പിടിച്ചതോടെ യുവതി ബഹളം വച്ചു. ഇതോടെ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും സഹയാത്രക്കാര്‍ പ്രതിയെ കയ്യോടെ പിടികൂടി റെയില്‍വേ പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top