×

ഇടുക്കിക്ക് 5000 കോടിയുടെ പ്രത്യേക പാക്കേജ് ; പ്രളയ സെസ് ജൂണിന് ശേഷം

തിരുവനന്തപുരം : ഇടുക്കിക്ക് 5000 കോടിയുടെ പ്രത്യേക പാക്കേജ് അനുവദിച്ചതായി ധനമന്ത്രി തോമസ് ഐസക്ക്. മൂന്നു വര്‍ഷം കൊണ്ട് പദ്ധതി നടപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. നിയമസഭയില്‍ ബജറ്റ് പൊതു ചര്‍ച്ചയ്ക്കിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

അംഗനവാടി ടീച്ചര്‍മാരുടെ ശമ്ബളം 12,000 രൂപയാക്കി. ആശവര്‍ക്കര്‍മാരുടെ ഓണറേറിയം 4,500 രൂപയാക്കിയിട്ടുണ്ട്. സപ്ലൈകോയ്ക്ക് വിപണി ഇടപെടലിനായി 50 കോടി അധികം അനുവദിച്ചു. ആഭ്യന്തര വിമാന സര്‍വീസുകള്‍ക്കുള്ള ഇന്ധന നികുതി 28.75 ശതമാനത്തില്‍ നിന്ന് 5 ശതമാനമായി കുറച്ചു. എസ് സി വിദ്യാര്‍ത്ഥികളുടെ ലംസംഗ്രാന്റ് 25 ശതമാനം വര്‍ധിപ്പിച്ചു.

പ്രളയ സെസ് ഉടനില്ലെന്നും ധനമന്ത്രി ഡോ. തോമസ് ഐസക്ക് വ്യക്തമാക്കി. സെസ് ഏപ്രില്‍ മുതല്‍ നടപ്പാക്കില്ല. വിജ്ഞാപനം നിലവില്‍ വരുന്ന തീയതി മുതലേ സെസ് പ്രാബല്യത്തില്‍ വരികയുള്ളൂവെന്നും തോമസ് ഐസക്ക് അറിയിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top