×

‘തെളിവില്ല’ ഒന്നര കോടി കേസില്‍ – ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു

വ്യവസായിയെ കബളിപ്പിച്ച്‌ ഒന്നര കോടി തട്ടിയെടുത്തെന്ന കേസില്‍ സരിത നായരെയും ബിജു രാധാകൃഷ്ണനെയും കോടതി വെറുതെ വിട്ടു. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് വിധി.

സോളാര്‍ കേസിന്‍റെ വിതരണാവകാശം നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച്‌ തിരുവനന്തപുരം സ്വദേശി ടി വി മാത്യുവില്‍ നിന്ന് 1.5 കോടി രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ഇരുവരെയും വെറുതെ വിട്ടത്. മാത്യു കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ കോടതി നേരിട്ട് കേസ് എടുക്കുകയായിരുന്നു.

ഇരുവര്‍ക്കുമെകതിരെ സാമ്ബത്തിക തട്ടിപ്പ് തെളിയിക്കാന്‍ ഹര്‍ജിക്കാരന് കഴിഞ്ഞിട്ടില്ലെന്നും വിശ്വാസ വഞ്ചന മാത്രമേ തെളിയിക്കാനാിട്ടുള്ളൂ എന്നും കോടതി നിരീക്ഷിച്ചു. പക്ഷെ അതൊരു സിവില്‍ തര്‍ക്കം മാത്രമെന്നും കോടതി വിലയിരുത്തി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top