×

9 വയസുകാരന് എന്ത് പീഡനം; സാമ്പത്തികമാണ് കേസിന് പിന്നില്‍ രാജിയുടെ ഭര്‍ത്താവ് റോയി

കാലടി: ഒമ്ബതുവയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മലയാറ്റൂര്‍ സ്വദേശിനിയായ 25കാരി അറസ്​റ്റില്‍. കാടപ്പാറ കോഴിക്കാടന്‍ വീട്ടില്‍ രാജിയാണ് പിടിയിലായത്​. കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയെത്തുടര്‍ന്ന അന്വേഷണത്തിലാണ് യുവതി പിടിയിലായത്.

ആണ്‍കുട്ടിയെ നിരന്തരമായി യുവതി പീഡിപ്പിച്ചതായാണ് വിവരം. തന്റെ മകനെ യുവതി പീഡിപ്പിച്ചതായി കാണിച്ച്‌ ആണ്‍കുട്ടിയുടെ മാതാവാണ് പൊലീസില്‍ പരാതി നല്‍കിയത്. കുട്ടിയുടെ മാതാവും രാജിയും നേരത്തേ പരിചയക്കാരായിരുന്നു. ഇതു മുതലാക്കിയാണ് ഇവര്‍ പീഡനം നടത്തിയതെന്നാണ് വിവരം. രാജിയുമായി ആണ്‍കുട്ടിയുടെ മാതാവിന് സാമ്ബത്തിക ഇടപാടുകളുണ്ടായിരുന്നു.

കുറച്ച്‌ നാളുകളായി കുട്ടി വീട്ടില്‍ വിചിത്രമായി പെരുമാറുന്നത് ശ്രദ്ധയില്‍ പെട്ടതോടെയാണ് പീഡനവിവരം പുറത്തറിഞ്ഞത്. മാതാവ് ചോദ്യം ചെയ്‌തെങ്കിലും കുട്ടി വിവരങ്ങളൊന്നും പുറത്തുപറഞ്ഞിരുന്നില്ല. പിന്നീട് കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് ആണ്‍കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

കുട്ടിക്ക് ശാരീരികാസ്വസ്ഥകള്‍ വന്നപ്പോള്‍ ഡോക്ടറെ കാണുകയും കൗണ്‍സലിങ്​ നടത്തുകയും ചെയ്തപ്പോഴാണ് സംഭവമറിഞ്ഞത്. കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയശേഷമാണ് ഞായറാഴ്ച അറസ്​റ്റ്​ ചെയ്തത്.

കോടതി പ്രതിയെ കാക്കനാട് വനിത ജയിലില്‍ വിട്ടു. എന്നാല്‍, പീഡനക്കേസ്​ കെട്ടിച്ചമച്ചതാണെന്നും കുട്ടിയുടെ മാതാവുമായുള്ള സാമ്ബത്തികപ്രശ്നങ്ങളാണ് കേസിന് പിന്നിലെന്നും രാജിയുടെ ഭര്‍ത്താവ് റോയ് പറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top