×

ആലപ്പുഴയില്‍ വഞ്ചിവീട് കത്തിനശിച്ചു: യാത്രക്കാരായ വിദേശി ദമ്ബതിമാരെ അത്ഭുതകരമായി രക്ഷപ്പെടുത്തി

കുട്ടനാട്ടില്‍ വിദേശി ദമ്ബതികളുമായി പോയ വഞ്ചിവീട് പൂര്‍ണ്ണമായും കത്തിനശിച്ചു. ഉച്ചഭക്ഷണത്തിനായി നങ്കൂരമിട്ട സമയത്താണ് അപകടമുണ്ടായത്. ജീവനക്കാരുടെ സമയോചിതമായ ഇടപെടല്‍ മൂലമാണ് യുകെ സ്വദേശികളായ ദമ്ബതികള്‍ അപകടം കൂടാതെ രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചക്ക് ഒന്നരയോടെ മാര്‍ത്താണ്ഡം കായലിലാണ് അപകടമുണ്ടായത്.

കുമരകത്തെ റിസോര്‍ട്ടില്‍ തങ്ങുകയായിരുന്ന പീറ്റും അലക്‌സാന്ഡ്രിയയും വഞ്ചിവീട്ടില്‍ കയറി ഉച്ചഭക്ഷണം കഴിക്കുന്ന സമയത്താണ് തീപിടുത്തമുണ്ടായത്. ഭക്ഷണം കഴിക്കുന്നതിനിടെ വഞ്ചിവീടിന്റെ അടിത്തട്ടില്‍ നിന്ന് പുക ഉയരുന്നതായി ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെട്ടു. ഉടന് തന്നെ അഗ്നിശമന ഉപകരണങ്ങളുടെ സഹായത്താല്‍ തീയണക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

എത്രയും പെട്ടെന്ന് സഞ്ചാരികളെ പുറത്തിറക്കി മറ്റൊരു ബോട്ടില്‍ സുരക്ഷിതായി റിസോര്‍ട്ടില്‍ എത്തിച്ചു. പക്ഷേ, വഞ്ചിവീട് അപ്പോഴേക്കും പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു. തീയണക്കാന്‍ ആലപ്പുഴയില്‍ നിന്ന് അഗ്നിരക്ഷാസേന എത്തിയെങ്കിലും വെള്ളം പമ്ബുചെയ്യാന്‍ ഉപയോഗിക്കുന്ന മോട്ടോര്‍ പ്രവര്‍ത്തിക്കാത്തത് ആശങ്കയുണ്ടാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top