×

നാലുകോടിയുടെ പൂജ ബംബര്‍ ലോട്ടറി തുണിക്കട ജീവനക്കാരന്; ഏറ്റുമാനൂരപ്പന്റെ അനു​ഗ്രഹമെന്ന് ഷണ്‍മുഖന്‍

കോ​ട്ട​യം: സംസ്ഥാന സര്‍ക്കാരിന്‍റെ പൂ​ജ ബം​ബ​ര്‍ ലോ​ട്ട​റി​യു​ടെ നാ​ലു കോ​ടി രൂ​പ സ​മ്മാ​നം തമിഴ്നാട്ടുകാര‌ന്. തി​രു​ന​ല്‍​വേ​ലി​ സ്വദേശിയായ ഷ​ണ്‍​മു​ഖ​ന്‍ മാ​രി​യ​പ്പ​നെയാണ് ഭാ​ഗ്യദേവത തുണച്ചത്. കോ​ട്ട​യം നഗരത്തിലെ പ്രമുഖ തുണിക്കടയില്‍ മെ​ന്‍​സ് വെ​യ​ര്‍ വി​ഭാ​ഗ​ത്തി​ലെ സൂ​പ്പ​ര്‍​വൈ​സറാണ് ഷ​ണ്‍​മു​ഖ​ന്‍.

ക​ഴി​ഞ്ഞ​യാ​ഴ്ച ഏ​റ്റു​മാ​നൂ​ര്‍ ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​നം ക​ഴി​ഞ്ഞ് മ​ട​ങ്ങി​വരുമ്ബോള്‍ അമ്ബലത്തിന് മു​ന്നി​ല്‍ നി​ന്ന ലോട്ടറി വില്‍പ്പനക്കാരനില്‍ നിന്നും വാ​ങ്ങി​യ ടി​ക്ക​റ്റി​നാ​ണ് ഒ​ന്നാം സ​മ്മാ​നം. VA 489017 എന്ന നമ്ബറിനാണ് ഷണ്‍മുഖന് സമ്മാനം ലഭിച്ചത്. വെള്ളിയാഴ്ച വൈകുന്നേരം മൂന്നിനാണ് നറുക്കെടുപ്പ് നടന്നത്. വൈകുന്നേരം തന്നെ താനാണ് കോടിപതിയെന്ന് ഷണ്‍മുഖന്‍ അറിയുകയും ചെയ്തു. സമ്മാനാര്‍ഹമായ ടിക്കറ്റ് ബാങ്കില്‍ ഏല്‍പ്പിച്ചു. ഏറ്റുമാനൂരപ്പനാണ് തനിക്ക് ഈ ഭാഗ്യം കൊണ്ടുവന്നതെന്ന് വിശ്വസിക്കാനാണ് ഷണ്‍മുഖന് ഇഷ്ടം.

മുഴുവന്‍ വാര്‍ത്തകള്‍

    എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

    വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

    ×
    Top