×

സ്‌കൂള്‍ കുട്ടികളെ മതിലിന് അണിനിരത്താന്‍ ശ്രമിക്കുന്നത് ബാലാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. -മുല്ലപ്പള്ളി

തൃശൂര്‍: കുടുംബശ്രീ പ്രവര്‍ത്തകര്‍ അവധിയെടുക്കാതെ വനിതാ മതിലിനിറങ്ങിയാല്‍ നിയമപരമായി നേരിടുമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസും പോഷക സംഘടനകളും അതിനെതിരെ പ്രക്ഷോഭം നയിക്കുമെന്നും അ്‌ദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കുട്ടികളെ മതിലിന് അണിനിരത്താന്‍ ശ്രമിക്കുന്നത് ബാലാവകാശ നിയമങ്ങള്‍ക്ക് വിരുദ്ധമാണ്. സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ വാഹനങ്ങള്‍ കുട്ടികളെ കൊണ്ടുപോകാന്‍ ഉപയോഗപ്പെടുത്തിയാല്‍ അവര്‍ക്കെതിരെയും നിയമനടപടിക്ക് മുതിരുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

വനിതാ മതില്‍ എന്തിനെന്ന് വിശദീകരിക്കാന്‍പോലും പിണറായി വിജയനായിട്ടില്ല. സ്വന്തം മണ്ഡലത്തില്‍ പോലും വനിതാ സുരക്ഷ ഉറപ്പാക്കാന്‍ പിണറായി വിജയനായിട്ടില്ല. പാലക്കാട് പീഡനത്തിനിരയായി പരാതി നല്‍കിയ പെണ്‍കുട്ടിയെ ഒറ്റപ്പെടുത്തി ആരോപണവിധേയനെ വെള്ളപൂശിയ സിപിഎമ്മിനു ലിംഗനീതിയെക്കുറിച്ച്‌ സംസാരിക്കാന്‍ എന്ത് അവകാശമാണുള്ളതെന്നും അദ്ദേഹം ചോദിച്ചു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top