×

ശബരിമല ദര്‍ശനത്തിനായി ട്രാന്‍സ്‌ജെന്‍ഡറുകള്‍; ഇന്ന് യാത്ര തിരിക്കും, സുരക്ഷ നല്‍കുമെന്ന് കളക്ടറുടെ ഉറപ്പ്‌

തൃശൂര്‍: ശബരിമല ദര്‍ശനത്തിനായി ഏഴ് തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിന്നുമുള്ള ട്രാന്‍സ്‌ജെന്‍ഡറുകള്‍ ഇന്ന് യാത്ര തിരിക്കും. മാലയിട്ട്, വ്രതമെടുത്ത് ഏഴ് പേരാണ് ദര്‍ശനത്തിനായി എത്തുന്നത്.

പത്തനംതിട്ട കളക്ടറോട് സംരക്ഷണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും, സംരക്ഷണം നല്‍കാമെന്ന് കളക്ടര്‍ സമ്മതിച്ചിട്ടുണ്ടെന്നും ഇവരുടെ പ്രതിനിധി വ്യക്തമാക്കിയതായി മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. സുരക്ഷ കണക്കിലെടുത്ത് ഈ സംഘത്തിലെ ആരുടേയും പേര് വെളിപ്പെടുത്തിയിട്ടില്ല. ഞായറാഴ്ചയാകും ഇവര്‍ മല കയറുക.

എന്നാല്‍ ഇതുമായി ബന്ധപ്പെട്ട ആരോപണങ്ങളോട് പ്രതികരിക്കാന്‍ ശബരിമലയിലേക്ക് ദര്‍ശനത്തിന് എത്തുന്ന ട്രാന്‍സ്‌ജെന്‍ഡറുകള്‍ തയ്യാറായില്ല.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top