×

ഡ്രിപ്പിന് കുത്തിയ സൂചിയിലൂടെ രക്തം തിരികെ കയറി; ചോരവാര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

ആലപ്പുഴ; ഡ്രിപ്പ് ഇടാന്‍ കുത്തിയ സൂചിയിലൂടെ രക്തം തിരികെ കയറി യുവാവിന് ദാരുണാന്ത്യം. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് അധികൃതരുടെ അനാസ്ഥയില്‍ ജീവന്‍ വെടിഞ്ഞത്.

പൂച്ചക്കല്‍ വടുതല സഫ്വാന്‍ മന്‍സിലില്‍ സഫ്വാന്‍ (32) ആണ് മരിച്ചത്. ശരീര വേദനയും തലചുറ്റലും മൂലം സഫ്വാനെ കഴിഞ്ഞ രണ്ടിനാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ചികിത്സയില്‍ കഴിയുകയായിരുന്ന യുവാവിനെ 11 ന് വൈകിട്ടോടെ ഡ്രിപ്പ് ഇട്ടു. എന്നാല്‍ വലതു കൈയില്‍ കുത്തിയിരുന്ന സൂചിയില്‍ നിന്ന് രക്തം തിരികെ ഒഴുകുകയായിരുന്നു.

ഉടുവസ്ത്രത്തിലും കിടക്കയിലും ഷീറ്റിലും രക്തം നിറഞ്ഞപ്പോള്‍ മാത്രമാണ് ജീവനക്കാര്‍ സംഭവം അറിഞ്ഞത്. ജീവനക്കാര്‍ സൂചി മാറ്റിയതോടെ രക്തം നിലച്ചു. അമിതമായി രക്തം വാര്‍ന്നൊഴുകിയതിനെ തുടര്‍ന്ന് സഫ്വാന്റെ നില ഗുരുതരമായി. തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ വൈകിട്ടോടെ മരിക്കുകയായിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top