×

ശബരിമല വിഷയത്തില്‍ വി എസ്‌ അച്യുതാനന്ദന്‍ പറയുന്നത്‌ ഇങ്ങനെ- ഹൈന്ദവ വിശ്വാസത്തിനെതിരാണ്‌ ഇടത്‌ സര്‍ക്കാര്‍ എന്ന്‌ സ്ഥാപിക്കലാണ്‌ സമരക്കാരുടെ ലക്ഷ്യം

 

ഞാനിവിടെ ചരിത്രം പറയാനല്ല, വര്‍ത്തമാനം പറയാനാണ് ആഗ്രഹിക്കുന്നത്. സബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് വലിയ കോലാഹലങ്ങള്‍ നടക്കുന്ന കാലമാണിത്.

ബഹുമാനപ്പെട്ട സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം ഒരു വിധി പുറപ്പെടുവിച്ചിരിക്കുന്നു. പെട്ടെന്നുണ്ടായ ഒരു ഉള്‍വിളിയുടെ അടിസ്ഥാനത്തിലായിരുന്നില്ല, ആ വിധി.

പന്ത്രണ്ട് വര്‍ഷം നീണ്ട വിചാരണകള്‍ക്കും, രണ്ട് അമിക്കസ് ക്യൂറി മാരുടെ വാദങ്ങള്‍ക്കും ശേഷമാണ് ആ വിധി വന്നത്. ഭക്തജന സംഘടനകള്‍, തന്ത്രിമാര്‍, പന്തളം രാജകുടുംബം, സര്‍ക്കാര്‍ എന്നിങ്ങനെയുള്ളവരുടെ വാദം വിശദമായി കേട്ട ശേഷമാണ് ഭാരതത്തിന്റെ പരമോന്നത നീതിപീഠം ഭരണഘടനാ തത്വങ്ങളുടെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിച്ചത്.

ആ വിധി ഇഷ്ടപ്പെടുന്നവരുണ്ടാവാം, ഇഷ്ടപ്പെടാത്തവരുണ്ടാവാം. പക്ഷെ, ആ വിധിയാണ് ജനാധിപത്യ ഇന്ത്യയുടെ അന്തിമ വിധി. അതാവട്ടെ, അനുവദനീയവുമല്ല.

 

പക്ഷെ, കേരളത്തില്‍ പ്രതിഷേധം നയിക്കാന്‍ അവര്‍ കൈകോര്‍ക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം, വിശ്വാസികളുടെ വിശ്വാസമല്ല, സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമേയുള്ളു.

അയ്യപ്പന്‍ ബ്രഹ്മചാരിയാണോ, ആര്‍ത്തവം തൊട്ടുകൂടായ്മയാണോ എന്നതൊന്നുമല്ല, മറിച്ച്, ഇടതുപക്ഷ സര്‍ക്കാര്‍ വിശ്വാസികള്‍ക്കെതിരാണ് എന്ന് സ്ഥാപിക്കുക മാത്രമാണ് അവരുടെ ലക്ഷ്യം.

പന്തല്ലൂര്‍ ക്ഷേത്രഭൂമി അന്യാധീനപ്പെടുന്നത് കണ്ടപ്പോള്‍ ഇവരെയൊന്നും ഈ പരിസരത്ത് കണ്ടില്ല എന്നോര്‍ക്കണം.

 

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top