×

ഒരു ജനതയുടെ വിശ്വാസം തെറ്റിച്ച്‌ ശബരിമലയില്‍ പോകാന്‍ മാലയിട്ട ചേര്‍ത്തല സ്വദേശിനിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

പത്തനംതിട്ട: ശബരിമലയില്‍ പോകാന്‍ മാലയിട്ട ചേര്‍ത്തല സ്വദേശിനി അര്‍ച്ചനയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നാണ് അര്‍ച്ചനയെ പിരിച്ചുവിട്ടത്.

അതേസമയം, മലചവിട്ടാന്‍ മാലയിട്ട് വ്രതമനുഷ്ടിക്കുന്ന  കണ്ണൂര്‍ സ്വദേശിനി രേഷ്മ നിഷാന്തിനെതിരെ വധഭീഷണി ഉയരുകയാണ്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് അഞ്ചുപേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ണപുരം സ്വദേശിയായ രേഷ്മ നിഷാന്തിനെതിരെ വധഭീഷണി ഉയര്‍ത്തിയ കണ്ണപുരം സ്വദേശികളായ പ്രവീന്‍, സുനീഷ്, പ്രണവ്, ഷിനോജ് ആനന്ദ് എന്നിവര്‍ക്ക് എതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

അതേസമയം സന്നിധാനത്തെത്തുന്ന സ്ത്രീകള്‍ക്കെതിര കനത്ത പ്രതിഷേധമാണ് നടക്കുന്നത്. ചേര്‍ത്തല സ്വദേശി ലിബിയെയും ആന്ധ്ര സ്വദേശിനി മാധവിയെയും കുടുംബത്തെയും പ്രതിഷേധക്കാര്‍ തടഞ്ഞു. ഇതിനെതുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കുകയും അറസ്റ്റ് ചെയ്തുനീക്കുകയും ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top