×

ശബരിമല 75,000 രൂപ ചെലവു വരുന്നപടിപൂജ പൂജയ്ക്ക് 2035 വരെ ബുക്കിങ്ങായി

ശബരിമല: ശബരിമലയിലെ ഏറ്റവും ചെലവേറിയ വഴിപാടായ പടിപൂജ ചെയ്യാന്‍ ഇനി അവസരം പതിനേഴു വര്‍ഷത്തിനു ശേഷം. 75,000 രൂപ ചെലവു വരുന്ന പടിപൂജയ്ക്ക് 2035 വരെ ബുക്കിങ് പൂര്‍ത്തിയായി. ഇനി ഒരാള്‍ക്കു പടിപൂജ വഴിപാടു ചെയ്യണമെങ്കില്‍ പതിനേഴു വര്‍ഷം കാത്തിരിക്കണം.

ശബരിമലയിലെ പ്രധാനപ്പെട്ട പൂജകളില്‍ ഒന്നാണ് പടിപൂജ. മറ്റൊരു പ്രധാന വഴിപാടായ ഉദയാസ്തമന പൂജയ്ക്ക് 2027 വരെ ബുക്കിങ് പൂര്‍ത്തിയായി. 40,000 രൂപ ചെലവു വരുന്ന ഉദയാസ്തമന പൂജ ചെയ്യാന്‍ ഇനി ഒന്‍പതു വര്‍ഷമാണ് കാത്തിരിക്കേണ്ടത്.

മാസപൂജയ്ക്കു നട തുറക്കുമ്ബോഴും വിഷുപൂജയ്ക്കും മാത്രമാണ് പടിപൂജയും ഉദയാസ്തമന പൂജയും നടത്തുന്നത്. ഭക്തജനത്തിരക്കു മൂലം മണ്ഡലം മകര വിളക്കു സീസണില്‍ ഈ പൂജകള്‍ നടത്താറില്ല.

അതേസമയം പ്രളയവും സ്ത്രീപ്രവേശന വിധിയെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളും മൂലം ശബരിമലയിലെ നടവരവ് ഇടിഞ്ഞു. 2017 ആഗസ്റ്റ്, സെപ്തംബര്‍, ഒക്ടോബര്‍ മാസത്തെ വരുമാനത്തെക്കാള്‍ 10 കോടിയോളം രൂപയുടെ കുറവാണുണ്ടായത്. പമ്ബ, എരുമേലി ക്ഷേത്രങ്ങളിലെ വരുമാനവും കുറഞ്ഞു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top