×

വി.എന്‍.വാസുദേവന്‍ ശബരിമല മേല്‍ശാന്തി, മാളികപ്പുറത്ത് എം.എന്‍.നാരായണന്‍ ; തുലാം മുപ്പതിന് തന്ത്രി ഇവരെ അവരോധിക്കും

സന്നിധാനം: ശബരിമല മേല്‍ശാന്തിയായി വി.എന്‍.വാസുദേവന്‍ നമ്ബൂതിരിയെ തിരഞ്ഞെടുത്തു. ചെങ്ങന്നൂര്‍ സ്വദേശി എം.എന്‍.നാരായണന്‍ നമ്ബൂതിരി മാളികപ്പുറം മേല്‍ശാന്തിയായും തിരഞ്ഞെടുക്കപ്പെട്ടു. പാലക്കാട് സ്വദേശിയായ വാസുദേവന്‍ നമ്ബൂതിരി നിലവില്‍ ബംഗളൂരു ശ്രീജലഹള്ളി അയ്യപ്പക്ഷേത്രത്തിലെ മേല്‍ശാന്തിയാണ്.

ഇന്ന് രാവിലെ എട്ട് മണിയോടെ സന്നിധാനത്ത് വച്ച്‌ പന്തളം കൊട്ടാരത്തിലെ ഋഷികേശ് എസ്.വര്‍മയും ദുര്‍‌ഗാ രാംദാസ് രാജയുമാണ് മേല്‍ശാന്തിമാരെ നറുക്കെടുത്തത്. വൃശ്ചികം ഒന്നുമുതല്‍ അടുത്ത ഒരു വര്‍ഷം വരെയാണ് മേല്‍ശാന്തിമാരുടെ കാലാവധി. പുതിയ മേല്‍ശാന്തിമാര്‍ തുലാം മുപ്പതിന് ഇരുമുടി കെട്ടുമായി മല ചവിട്ടി സന്നിധാനത്ത് എത്തും.തുടര്‍ന്ന് തന്ത്രി കണ്ഠരര് രാജീവര്‍ മേല്‍ശാന്തിമാരെ അഭിഷേകം നടത്തി അവരോധിച്ച്‌ അവരുടെ കൈപിടിച്ച്‌ ക്ഷേത്ര ശ്രീകോവിലിലേക്ക് ആനയിക്കും. തുടര്‍ന്ന് പുതിയ മേല്‍ശാന്തിമാര്‍ക്ക് തന്ത്രി കണ്ഠരര് രാജീവര് ശ്രീകോവിലിനുള്ളില്‍ വച്ച്‌ മൂലമന്ത്രവും ചൊല്ലിക്കൊടുക്കും.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top