×

വരാതിരുന്നാല്‍ വിവാദമാവുമെന്ന് കരുതിയാണ് യോഗത്തിന് വന്നത് ; ശശിക്കൊപ്പം വേദി പങ്കിട്ടു മന്ത്രി എ കെ ബാലന്‍. ശ

പാലക്കാട് : മറ്റേ പ്രശ്നം ഞങ്ങള്‍ക്ക് ഒന്നുമല്ലെന്ന് മന്ത്രി എ കെ ബാലന്‍. ശശിക്കെതിരെയുള്ള പീഡന പരാതിയെ പരോക്ഷമായി സൂചിപ്പിച്ചാണ് പാര്‍ട്ടി അന്വേഷണ കമീഷന്‍ അംഗമായ എ.കെ. ബാലന്റെ പരാമര്‍ശം. പാലക്കാട് തച്ചാമ്ബാറയില്‍ സിപിഐയില്‍ നിന്ന് സിപിഎമ്മിലേക്ക് വന്നവരെ സ്വീകരിക്കാന്‍ സംഘടിപ്പിച്ച യോ​ഗത്തിലാണ്, പ്രതിഷേധങ്ങല്‍ വകവെക്കാതെ ആരോപണ വിധേയനും അന്വേഷണ കമ്മീഷന്‍ അം​ഗവും വേദി പങ്കിട്ടത്.

”വരാതിരുന്നാല്‍ വിവാദമാവുമെന്ന് കരുതിയാണ് യോഗത്തിന് വന്നത്. വിവാദം നിങ്ങളുദ്ദേശിച്ചതല്ല. സി.പി.ഐ ജില്ല നേതാവിനെ സ്വീകരിക്കുമ്ബോള്‍ എത്താന്‍ കഴിയാത്തതാണ് വിവാദം. മറ്റേ പ്രശ്നം ഞങ്ങള്‍ക്ക് ഒന്നുമല്ല.” ഇതായിരുന്നു പ്രസംഗത്തില്‍ ബാലന്‍ പറഞ്ഞത്. തെങ്കരയില്‍ സി.പി.ഐ കാണിച്ച നെറികേടിന് സംസ്ഥാന കമ്മിറ്റി നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസിനെ കുട്ടുപിടിച്ചാണ് സി.പി.എമ്മിനെതിരെ തെങ്കരയില്‍ അവിശ്വാസം പാസാക്കിയതെന്നും ബാലന്‍ പറഞ്ഞു. പി.കെ. ശശിയോ മറ്റ് നേതാക്കളോ സി.പി.ഐയെക്കുറിച്ച്‌ ഒന്നും പറയരുതെന്നും മന്ത്രി പറഞ്ഞു.

പി കെ ശശി എംഎല്‍എക്കെതിരെ ഡിവൈഎഫ് ഐ വനിതാ നേതാവ് നല്‍കിയ ലൈം​ഗിക പീഡന പരാതിയില്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിന് മുമ്ബാകെയാണ് ആരോപണവിധേയനും അന്വേഷണ കമ്മീഷന്‍ അം​ഗവും ഒരു വേദിയില്‍ സം​ഗമിച്ചത്. പീഡന ആരോപണ അന്വേഷണ റിപ്പോര്‍ട്ട് സംസ്ഥാന കമ്മിറ്റിയില്‍ എത്തും മുന്‍പാണ് ഇവര്‍ ഒരുമിച്ചു പരിപാടിയില്‍ പങ്കെടുത്തത്. ശശി മുന്‍കൈഎടുത്താണ് മറ്റു പാര്‍ട്ടിയില്‍ നിന്നുള്ളവരെ എത്തിക്കുന്നതെന്നും അതിനാല്‍ ചടങ്ങില്‍ അദ്ദേഹത്തെ പങ്കെടുപ്പിക്കുന്നതില്‍ അനൗചത്യമില്ലെന്നുമാണ് ജില്ലാനേതൃത്വത്തിലെ ഒരു വിഭാഗം വാദിക്കുന്നത്. ബാലനും ശശിക്കുമെതിരെ രാവിലെ മണ്ണാര്‍ക്കാട് നഗരത്തിലും തച്ചമ്ബാറയിലും പേ‍ാസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടെങ്കിലും പിന്നീട് അവ നീക്കം ചെയ്തു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top