×

യുവതിയുടെ ദേഹത്ത് ചേര്‍ത്തുകെട്ടിയ നിലയില്‍ കുട്ടിയുടെ മൃതദേഹം ; ഭര്‍ത്താവും അമ്മയും അറസ്റ്റില്‍

തിരുവനന്തപുരം : വീട്ടമ്മയെയും കുഞ്ഞിനെയും കിണറ്റില്‍ മരിച്ചനിലയില്‍ കണ്ട സംഭവത്തില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരന്‍ മുതുവിള സലാ നിവാസില്‍ റിജു (35), അമ്മ സുശീല (65), സഹോദരി ബിന്ദു (40) എന്നിവരാണ് അറസ്റ്റിലായത്.

റിജുവിന്റെ ഭാര്യ മിതൃമ്മല മാടന്‍കാവ് പാര്‍പ്പിടത്തില്‍ പരേതനായ സത്യശീലന്റെ മകള്‍ അഞ്ജു (26), ഒന്‍പതു മാസം പ്രായമുള്ള മകന്‍ മാധവ് കൃഷ്ണ എന്നിവരെ ജൂലൈ 28നു വൈകിട്ട് മൂന്നിനാണ് മിതൃമ്മലയിലെ കുടുംബവീട്ടിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മയുടെ ദേഹത്ത് ഷാള്‍ ഉപയോഗിച്ചു ചേര്‍ത്തുകെട്ടിയ നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം.

നാലു വര്‍ഷം മുന്‍പായിരുന്നു അഞ്ജുവും റിജുവും തമ്മിലുള്ള വിവാഹം നടന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാണിച്ച്‌ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു. ഇതേത്തുടര്‍ന്ന് ആര്‍ഡിഒയുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയാറാക്കി പൊലീസ് കേസെടുത്തു. അന്വേഷണത്തില്‍, യുവതി ഭര്‍തൃഗൃഹത്തില്‍ സാമ്ബത്തികവും മാനസികവുമായ പീഡനത്തിനു വിധേയയായിരുന്നതായി കണ്ടെത്തി.

ഇതേത്തുടര്‍ന്ന് കേസ് ആറ്റിങ്ങല്‍ ഡിവൈഎസ്പി അനില്‍കുമാര്‍ ഏറ്റെടുക്കുകയും കുറ്റക്കാരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കി.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top