×

കന്യാസ്ത്രീകളുടെ സമരത്തെ കുറിച്ച്‌ ചോദിച്ചപ്പോള്‍ ക്ഷുഭിതനായി മോഹന്‍ലാല്‍

കൊച്ചി: പ്രളയബാധിത പ്രദേശങ്ങളിലേക്ക് ദുരിതാശ്വസ സാധനങ്ങള്‍ എത്തിക്കുവാന്‍ നടന്‍ മോഹന്‍ലാലും. ദുബായിയില്‍ നിന്നും വിശ്വശാന്തി ഫൗണ്ടേഷന്‍ വഴി ശേഖരിച്ച ആവശ്യസാധനങ്ങള്‍ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലേക്കാണ് എത്തിക്കുന്നത്.കഴിഞ്ഞ ദിവസം കൊച്ചി എയര്‍പോട്ടിലെത്തിച്ച സാധനങ്ങള്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ വളണ്ടിയര്‍മാര്‍ പാക്ക് ചെയ്ത് ദുരിതബാധിത മേഖലയിലേക്ക് അയച്ചു. വിശ്വശാന്തി ഫൗണ്ടേഷനൊപ്പം വിദേശത്തുള്ള ലാല്‍ കെയര്‍ സംഘടനായാണ് ഇത്തരത്തില്‍ സാധനങ്ങള്‍ ശേഖരിച്ചതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

അതിനിടെയാണ് മോഹന്‍ലാലിനോട് കൊച്ചിയില്‍ കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെ കുറിച്ച്‌ ചോദിച്ചത്. നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ചോദിക്കാന്‍. ഇത്തരം നല്ല കാര്യങ്ങള്‍ ചെയ്യുമ്ബോള്‍, ആ കന്യാസ്ത്രീക്ക് എന്തുചെയ്യണം മോഹന്‍ലാല്‍ ക്ഷുഭിതനായി. മോഹന്‍ലാലിന്റെ പെരുമാറ്റത്തില്‍ മാധ്യമപ്രവര്‍ത്തകരും അമ്ബരന്നു.

കന്യാസ്ത്രീകളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. റിമ കല്ലിങ്കല്‍ ഉള്‍പ്പെടെയുള്ള ഡബ്ല്യു.സി.സി അംഗങ്ങള്‍ സമരപ്പന്തല്‍ സന്ദര്‍ശിച്ച്‌ ഐക്യദാര്‍ഢ്യമറിയിച്ചിരുന്നു. സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് തങ്ങളെന്നായിരുന്നു സംഘടനയുടെ നിലപാട്. കേരളത്തിലെ കന്യാസ്ത്രീകള്‍ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തില്‍ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്ന് ഡബ്ലുസിസി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

നടി മഞ്ജുവാര്യരും നടന്‍ ജോയ് മാത്യു തുടങ്ങി സിനിമാരംഗത്തെ നിരവധി പ്രമുഖര്‍ സമരത്തിന് പിന്തുണയുമായി രംഗത്തത്തിയിരുന്നു.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top