×

ഒരു ജാതിക്കുള്ളില്‍ കുറെപ്പേര്‍ മാത്രം സമ്ബന്നരാവുന്നതും തൊഴില്‍നേടുന്നതും മറ്റുള്ളവര്‍ അതേനിലയില്‍ തുടരുന്നതും നീതികരിക്കാനാവില്ല;- പരമോന്നത നീതിപീഠം

ബുധനാഴ്ച നാളിതുവരെ അവലംബിച്ചുവന്ന നിലപാടാണ് പരമോന്നത നീതിപീഠം മാറ്റിയത്. പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളിലും ക്രീമിലെയര്‍ പരിധി വരുന്നതാണ് സമത്വത്തിനുള്ള മാനദണ്ഡമെന്ന് ചീഫ് ജസ്റ്റിസ് ദീപക്ക് മിശ്ര അധ്യക്ഷനായ ഭരണഘടനാ ബെഞ്ച് അഭിപ്രായപ്പെട്ടിരുന്നു. ക്രീമിലെയര്‍ പരിധി ദളിതര്‍ക്കും ആദിവാസി വിഭാഗങ്ങള്‍ക്കും ലഭിക്കുമ്ബോള്‍ സമത്വമാണ് അതിലൂടെ ഉണ്ടാകുന്നതെന്നും ബെഞ്ച് വ്യക്തമാക്കി. ‘ഈ സംവരണ ലിസ്റ്റിലുള്ള ചില ജാതിഗ്രൂപ്പുകള്‍ അങ്ങിനെതന്നെ നില്‍ക്കയാണ്. എന്നാല്‍ ചില വ്യക്തികള്‍ സാമ്ബത്തികമായി ഉയര്‍ന്നിട്ടുണ്ടെന്നും അവര്‍ ക്രീമിലെയര്‍ ആയി പുറത്തുപോവുന്നതാണ് അഭികാമ്യം.’

ക്രീമിലെയര്‍ പരിധി കൊണ്ടു വരുന്നതിലൂടെ സമൂഹത്തില്‍ പിന്നോക്കം നില്‍ക്കുന്നവരെ കണ്ടെത്തുവാനും മുഖ്യധാരയിലേക്ക് അവരേയും എത്തിച്ച്‌ സമത്വം സൃഷ്ടിക്കാന്‍ കഴിയുമെന്നും കോടതി അഭിപ്രായപ്പെട്ടു. ‘സംവരണത്തിന്റെ ലക്ഷ്യം പിന്നോക്കക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയും, മറ്റ് പൗരന്മാരുമായി കൈകോര്‍ത്തുകൊണ്ട് തുല്യമായി മുന്നോട്ടുപോവാന്‍ സഹായിക്കയുമാണ്. ജാതിക്കുള്ളിലെ ക്രീമിലെയര്‍ വിഭാഗങ്ങള്‍ ജോലികള്‍ കൈയടക്കിവച്ചാല്‍ മറ്റുള്ളവര്‍ അവര്‍ എങ്ങനെയാണോ അങ്ങിനെ തന്നെ നില്‍ക്കും.’

അശോക് കുമാര്‍ താക്കൂറിന്റെ വിധിയി ശരിയല്ലെന്നും ക്രീമീലെയര്‍ എന്നത് തുല്യതയുമായി ബന്ധപ്പെട്ട ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. ഇന്ത്യന്‍ ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 16, 14 എന്നിവയിലെ തുല്യതയുടെ അടിസ്ഥാനത്തില്‍ ക്രീമിലെയര്‍ ദലിത ആദിവാസി സംവരണത്തിലും ആവാമെന്ന് കോടതി നിരീക്ഷിച്ചു.

ചില മുന്‍ നിലപാടുകള്‍

മറ്റ് പിന്നോക്ക വിഭാഗങ്ങള്‍ക്ക് 1990ല്‍ സംവരണം ഏര്‍പ്പെടുത്തിയപ്പോള്‍ ദളിത് വിഭാഗത്തിലും ആദിവാസി വിഭാഗത്തിലും പിന്നാക്കം നില്‍ക്കുന്നവരെ കണ്ടെത്താന്‍ ക്രീമിലെയര്‍ പരിധികൊണ്ട് സാധിക്കില്ലെന്നും ഇവര്‍ തൊട്ടു കൂടായ്മയ്ക്ക് വിധേയമാകുന്ന വിഭാഗമാണെന്നുമായിരുന്നു സാമൂഹ്യ ക്ഷേമ മന്ത്രാലയത്തില്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചിരുന്ന പി.എസ് കൃഷ്ണന്‍ അഭിപ്രായപ്പെട്ടത് കോടതി മുമ്ബ് മുഖവിലയ്ക്ക് എടുത്തിരുന്നു. ഈ വിഭാഗത്തില്‍ നിന്നും ഒരാള്‍ കലക്ടറായാലും അയാളെ തൊട്ടുകൂടായ്മയുടെ നിഴലില്‍ നിന്നും സമൂഹം മാറ്റി നിര്‍ത്തുന്നുണ്ടോ എന്നായിരുന്നു അന്ന് അദ്ദേഹം ചോദിച്ചിരുന്നത്.

ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിര ഗാന്ധിയുടേയും മന്ത്രിസഭയില്‍ അംഗമായിരുന്ന ജഗ്ജീവന്‍ റാം ഒരു പ്രതിമ അനാച്ഛാദനം ചെയ്തപ്പോള്‍ അത് ഗംഗാ ജലത്തില്‍ കഴുകിയ സംഭവവും അദ്ദേഹം പങ്കുവെച്ചിരുന്നു. എന്നാല്‍ സംവരണ സീറ്റുകളില്‍ ദളിതരുടേയും ആദിവാസികളുടേയും എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ക്രീമിലെയര്‍ പരിധി നിശ്ചയിക്കാമെന്നും കൃഷ്ണന്‍ അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സുപ്രീംകോടതി ഈ നിലപാടുകളെ തള്ളിക്കളയുകയാണ്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top