×

ഫ്രാങ്കോ നമ്ബര്‍ 5968, ഉച്ചയ്‌ക്ക്‌ ഊണ്‌- രാത്രി കപ്പയും മീനും- രാവിലെ ഉപ്പുമാവും പഴവും- ജയില്‍ ജീവിതം ഇങ്ങനെ

കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ ജലന്ധര്‍ രൂപത മുന്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് സി ക്ലാസ് ജയില്‍ ജീവിതം. 5968 നമ്ബര്‍ റിമാന്‍ഡ് പ്രതിയാണ് പാലാ സബ്ജയിലില്‍ ഫ്രാങ്കോ മുളയ്ക്കല്‍. പെറ്റിക്കേസ് പ്രതികളാണ് സഹതടവുകാര്‍.

തറയില്‍ പായവിരിച്ച്‌ തലയണയില്ലാതെയാണ് ഈ ജയിലിലെ പ്രതികള്‍ കഴിയേണ്ടത്.വിരിക്കാനായി കട്ടിയുള്ള തുണിയും ജയിലില്‍ നിന്ന് നല്‍കിയിട്ടുണ്ട്.

പാലാ ജനറല്‍ ആശുപത്രിയില്‍ വൈദ്യപരിശോധന പൂര്‍ത്തിയാക്കി തിങ്കളാഴ്ച പുലര്‍ച്ചെ 2.25 നാണ് ഫ്രാങ്കോ മുളയ്ക്കലിനെ ജയിലില്‍ എത്തിച്ചത്. ജയില്‍ നിന്നായിരുന്നു ഇന്നലെ ഉച്ചഭക്ഷണം. മീന്‍കറി ഊണായിരുന്നു ഉച്ചയ്ക്ക് രാത്രി, ചോറും കപ്പയും. ഉപ്പുമാവും പഴവും ചായയുമാണ് ഇന്നത്തെ മെനു.

പൈജമ ധരിച്ചാണ് പൊലീസുകാര്‍ക്കൊപ്പം ഫ്രാങ്കോ മുളയ്ക്കല്‍ ജയിലിലേക്ക് എത്തിയത്. 14 ദിവസത്തേക്കാണ് പാലാ സബ്ജയിലില്‍ കഴിയാന്‍ കോടതി റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

മുഴുവന്‍ വാര്‍ത്തകള്‍

എനിക്ക്‌ അറിയേണ്ട വാര്‍ത്തകള്‍ എന്റെ ഫെയ്‌സ്‌ ബുക്കില്‍ സൗജന്യമായി ലഭിക്കാന്‍ ഗ്രാമജ്യോതി Facebook പേജില്‍ അംഗമാവൂ.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്

×
Top